കോൺഗ്രസിലെ കത്ത് വിവാദം : പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ
കത്തിലെ കേന്ദ്ര കഥാപാത്രമായ കെ.മുരളീധരന്‍ തന്നെ കത്തിനെ കീറി എറിഞ്ഞുവെന്ന് രാഹുല്‍ പറഞ്ഞു.
റിപ്പോർട്ട് ജലജ ജയേഷ്
പാലക്കാട് കോണ്‍ഗ്രസിലെ കത്ത് വിവാദത്തില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. കത്ത് ഗൂഢാലോചനയുടെ ഭാഗമാണെന്നും പിന്നില്‍ സിപിഐഎം-ബിജെപി നെക്‌സസ് ആണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു. കത്തിലെ കേന്ദ്ര കഥാപാത്രമായ കെ.മുരളീധരന്‍ തന്നെ കത്തിനെ കീറി എറിഞ്ഞുവെന്ന് രാഹുല്‍ പറഞ്ഞു. എന്താണ് കത്തിലെ പ്രത്യേകമായ വാര്‍ത്ത. തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുന്‍പ് മുരളീധരനാണ് നല്ല സ്ഥാനാര്‍ത്ഥി എന്ന് പറയുന്നു. അതില്‍ ആര്‍ക്കാണ് വിയോജിപ്പുള്ളത്. മുരളീധരന്‍ കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ഏറ്റവും പര്യാപ്തനായ സ്ഥാനാര്‍ത്ഥിയാണ്. ഞങ്ങളുടെ ടോള്‍ ഫിഗര്‍ ആണ് കെ മുരളീധരന്‍ – അദ്ദേഹം വ്യക്തമാക്കി.കെ.മുരളീധരന്‍ പാലക്കാട് പ്രചാരണത്തിന് എത്തുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസിലെ ചെറിയ പ്രശ്‌നങ്ങള്‍ ഊതി പെരുപ്പിക്കുന്നത് സിപിഐഎമ്മും ബിജെപിയും തമ്മില്‍ നെക്‌സസ് ഉള്ളതുകൊണ്ടാണെന്നും രാഹുല്‍ പറഞ്ഞു.ഇന്നലെ ചര്‍ച്ചയാക്കപ്പെടേണ്ടിയിരുന്ന രണ്ട് കത്തുകള്‍ ഉണ്ട്. ഒന്ന് ആര്‍എസ്എസിന്റെ പിന്തുണ സിപിഐഎം ആവശ്യപ്പെടുന്ന കത്ത്. രണ്ട് പി പി ദിവ്യയയുമായി ബന്ധപ്പെട്ട കത്ത്. ഇതില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ആണ് ഇങ്ങനെയൊരു കത്ത് കൊണ്ടുവന്നത് – രാഹുല്‍ ആരോപിച്ചു. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടു ലീഡ് വാര്‍ത്ത വരുന്ന ദിവസമെല്ലാം ഇവര്‍ വാര്‍ത്ത തിരിക്കുമെന്നും രാഹുല്‍ പറയുന്നു.