സിപിഐഎം അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്:ദിവ്യക്കെതിരെ കടുത്ത നടപടിക്ക് സാധ്യത.
നടപടിയില്‍ തീരുമാനമായാല്‍ പി പി ദിവ്യയെ അറസ്റ്റ് ചെയ്യുകയോ പൊലീസിന് മുന്നില്‍ കീഴടങ്ങുകയോ ചെയ്യും
റിപ്പോർട്ട് ജലജ ജയേഷ്
തിരുവനന്തപുരം: സിപിഐഎം അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് രാവിലെ തൃശൂരില്‍ ചേരും. 10 മണിക്ക് സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലാണ് യോഗം. മുഖ്യമന്ത്രി അടക്കം പങ്കെടുക്കുന്ന യോഗത്തില്‍ പി പി ദിവ്യക്കെതിരായ അച്ചടക്ക നടപടി ചര്‍ച്ചചെയ്യും എന്നാണ് അറിയുന്നത്. ദിവ്യക്കെതിരെ കടുത്ത നടപടി ഉണ്ടാകാനാണ് സാധ്യത.
സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നതിനാല്‍ രാവിലെ കോഴിക്കോട് നടക്കേണ്ടിയിരുന്ന പി ജയരാജന്റെ പുസ്തക പ്രകാശന ചടങ്ങ് വൈകിട്ടത്തേക്ക് മാറ്റിയിട്ടുണ്ട്. നടപടിയില്‍ തീരുമാനമായാല്‍ പി പി ദിവ്യയെ അറസ്റ്റ് ചെയ്യുകയോ പൊലീസിന് മുന്നില്‍ കീഴടങ്ങുകയോ ചെയ്യും. ദിവ്യക്കെതിരെ നടപടിയുണ്ടായേക്കുമെന്ന സൂചന കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ചേര്‍ന്നിരുന്നുവെങ്കിലും ദിവ്യക്കെതിരെ നടപടിയുണ്ടായിരുന്നില്ല.
ദിവ്യയെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തലവനുമായി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത് കൂടിക്കാഴ്ച നടത്തിയിരുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലായിരുന്നു ഇന്നലെ കൂടിക്കാഴ്ച നടന്നത്. പത്ത് മിനിറ്റോളമാണ് കൂടിക്കാഴ്ച നീണ്ടത്. ഇന്ന് രാവിലെ അന്വേഷണ സംഘം യോഗം ചേരുന്നുണ്ട്.