November 22, 2024

ദിവ്യക്കെതിരായ അന്വേഷണത്തിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ല :എം.​വി. ഗോ​വി​ന്ദ​ൻ.

  • October 25, 2024
  • 0 min read
ദിവ്യക്കെതിരായ അന്വേഷണത്തിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ല :എം.​വി. ഗോ​വി​ന്ദ​ൻ.

പോലീസ് ​ അ​ന്വേ​ഷ​ണം കൃ​ത്യ​മാ​യ രീ​തി​യി​ലാ​ണ് മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.

റിപ്പോർട്ട്‌ അശ്വതി

തൃ​ശൂ​ർ: ക​ണ്ണൂ​ർ എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി.​പി. ദി​വ്യ​യ്ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സി​ന് ഒ​രു വീ​ഴ്ച​യും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ.

വി​ഷ​യ​ത്തി​ൽ വി​ധി വ​ര​ട്ടെ. പോ​ലീ​സ് അ​ന്വേ​ഷ​ണം കൃ​ത്യ​മാ​യ രീ​തി​യി​ലാ​ണ് മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണ് വീ​ഴ്ച പ​റ്റി​യെ​ന്ന് മാ​ധ്യ​മ​ങ്ങ​ള്‍ പ​റ​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

പാ​ർ​ട്ടി കു​ടും​ബ​ത്തി​നൊ​പ്പ​മാ​ണെ​ന്ന് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യ​താ​ണ്. ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പ്ര​സ്താ​വ​ന​യി​ലും ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യി പ​റ​യു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യ്ക്കും ത​യാ​റാ​വി​ല്ല. ഈ ​വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് പ​റ​യാ​നു​ള്ള​ത് മു​ഖ്യ​മ​ന്ത്രി​യും പാ​ര്‍​ട്ടി​ക്ക് പ​റ​യാ​നു​ള്ള​ത് പാ​ര്‍​ട്ടി​യും പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഗോ​വി​ന്ദ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *