November 21, 2024

വിമാനത്താവളങ്ങളിലെവ്യാജബോംബ് ഭീഷണി :ഭീഷണിക്കുപിന്നിൽ ഗൂഢാലോചന:കേന്ദ്രം കടുത്ത നിയമനടപടിയിലേക്ക്

  • October 22, 2024
  • 0 min read
വിമാനത്താവളങ്ങളിലെവ്യാജബോംബ് ഭീഷണി :ഭീഷണിക്കുപിന്നിൽ ഗൂഢാലോചന:കേന്ദ്രം കടുത്ത നിയമനടപടിയിലേക്ക്

ബോംബ് ഭീഷണികളെ നേരിടാൻ നിയമഭേദഗതികൾ സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

റിപ്പോർട്ട്‌ ജലജ ജയേഷ്

വ്യാജബോംബ് ഭീഷണികൾ കൂടിവരുന്ന സാഹചര്യത്തിൽ ഇത്‌ ഗുരുതര കുറ്റകൃത്യമാക്കുന്നതിനുള്ള ആലോചനയിലാണ് കേന്ദ്ര സർക്കാർ. മറ്റ്‌ മന്ത്രാലയങ്ങളുമായി കൂടിയാലോചന നടത്തിയാകും വ്യോമയാന ചട്ടങ്ങളിൽ ഭേദഗതികൾ കൊണ്ടുവരുന്നത്. ബോംബ് ഭീഷണികളെ നേരിടാൻ നിയമഭേദഗതികൾ സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ റാംമോഹൻ നായിഡു മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ ഭീഷണിക്കുപിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന കാര്യത്തിൽ സമഗ്രമായ അന്വേഷണം നടക്കട്ടെയെന്നും അതുവരെ അതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.സാമൂഹിക മാധ്യമങ്ങളിലൂടെ നിരന്തരമായി ഭീഷണി വരുന്നതിനാൽ അതിനെ നേരിടാനും കുറ്റക്കാരെ ശിക്ഷിക്കാനും കടുത്തനിയമങ്ങൾ വേണമെന്ന നിലപാടാണ് അധികൃതർക്കുള്ളത്. അതിനിടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മേധാവിയെ കേന്ദ്രം കഴിഞ്ഞദിവസം മാറ്റിയിരുന്നു. ഡിജിസിഎ ഡയറക്ടർ വിക്രം ദേവ് ദത്തിനെ കൽക്കരിമന്ത്രാലയം സെക്രട്ടറിയായി മാറ്റി നിയമിക്കുകയായിരുന്നു. എന്നാൽ, കേന്ദ്ര ഉദ്യോഗസ്ഥരുടെ പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമാണ് നടപടിയെന്നാണ് കേന്ദ്രസർക്കാർ ഇതിന് വിശദീകരണം നൽകിയത്. ദത്ത് ഇക്കഴിഞ്ഞ തിങ്കളാഴ്ച കൽക്കരി മന്ത്രാലയസെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *