മതപഠനത്തിൽ സർക്കാർ ഇടപെടില്ല:വി.അബ്ദുറഹ്മാൻ.
കേരളം മദ്രസകൾക്ക് പണം നൽകുന്നുണ്ടെന്ന കേന്ദ്ര ബാലാവകാശ കമ്മീഷൻ ചെയർമാന്റെ പ്രസ്താവനക്കെതിരെ മന്ത്രി വി.അബ്ദുറഹ്മാൻ. കേരള സർക്കാർ മദ്രസകൾക്ക് ഫണ്ട് നൽകുന്നു എന്ന് ആരാണ് ബാലാവകാശ കമ്മീഷൻ ചെയർമാനോട് പറഞ്ഞതെന്ന് അബ്ദുറഹ്മാൻ ചോദിച്ചു. മദ്രസ അധ്യാപകരുടെ ശമ്പളത്തിൽ നിന്നുള്ള വിഹിതമാണ് ക്ഷേമനിധിയിലുള്ളത്. കേരളത്തിൽ മദ്രസകൾ ഇല്ലെന്ന് പറഞ്ഞിട്ടില്ല.സർക്കാർ ഫണ്ട് നൽകുന്ന ഒരു മതപഠനശാലയും ഇല്ലെന്നാണ് പറഞ്ഞതെന്നും, മതപഠനത്തിൽ സർക്കാർ ഇടപെടില്ലെന്നും അബ്ദുറഹ്മാൻ കൊച്ചിയിൽ പറഞ്ഞു.
മദ്രസകൾ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ കത്തിനെതിരെ സാമൂഹിക നീതിക്കായുള്ള പാർലമെൻററി കമ്മറ്റിയിൽ പ്രതിഷേധം അറിയിക്കാൻ മുസ്‌ലിം ലീഗ്. ഇന്ന് ചേരുന്ന കമ്മറ്റി യോഗത്തിന്റെ അജണ്ടയിൽ വിഷയം ഇല്ലെങ്കിലും തുടക്കത്തിൽ ഉന്നയിക്കാനാണ് ഇ ടി മുഹമ്മദ് ബഷീർ എംപിയുടെ ശ്രമം. സമാന ചിന്താഗതിയുള്ള പാർട്ടികളുമായി ചർച്ച ചെയ്തു പാർലമെൻറിൽ വിഷയം ശക്തമായി ഉയർത്താൻ ഉള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കോടതിയെ സമീപിക്കാനും ലീഗ് ആലോചിക്കുന്നുണ്ട്. NCPCR ക ത്ത്ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണത്തിൻ്റെ ഭാഗമാണെന്നുംഭരണ ഘടന പ്രകാരം ന്യൂനപക്ഷങ്ങൾക്ക് നൽകേണ്ട അവകാശങ്ങളെ ഇല്ലാതാക്കുക എന്ന അജണ്ടയാണ് നടപ്പാക്കുന്നത് എന്നുമാണ് ലീഗ് വിലയിരുത്തൽ.