കുമ്പള മേഖല ഇബാദ് സമിതിയുടെ നേതൃത്വത്തിൽ ‘ഇഷ്ഖേ മദീന’ മജിലിസ് സംഘടിപ്പിച്ചു.
കാസർഗോഡ്: കളത്തൂർ എസ് കെ എസ് എസ് എഫ് കുമ്പള മേഖല ഇബാദ് സമിതിയുടെ നേതൃത്വത്തിൽ കളത്തൂർ കാളി അക്കാദമിയിൽ വച്ച് ഇഷ്ഖേ മദീന എന്ന പേരിൽ ഇഷ്ഖ് മജ്ലിസ് സംഘടിപ്പിച്ചു. ഖാളി അക്കാദമി മുദരിസ് നാസർ ഫൈസി അംഗടിമുഗർ പരിപാടി ഉദ്ഘാടനം ചെയ്തു. ബംബ്രാണ മുദരിസും കുമ്പള മേഖല ഇബാദ് സമിതിയുടെ ഐഡിയൽ ദാഈ മെന്ററുമായ വി കെ ജുനൈദ് ഫൈസി ഉൽബോധനം നടത്തി. കുമ്പള മേഖല പ്രസിഡണ്ട് റിയാസ് മാസ്റ്റർ പേരാൽ അധ്യക്ഷത വഹിച്ചു. കാളി അക്കാദമി വർക്കിംഗ് പ്രസിഡണ്ട് കണ്ടത്തിൽ മുഹമ്മദ് ഹാജി, കുമ്പള മേഖല ഇബാദ് സമിതി ചെയർമാൻ ബാത്തിഷ ഫൈസി ബംബ്രാണ, മേഖല ജോയിൻ സെക്രട്ടറി ബഷീർ മുക്കാരികണ്ടം, വിഖായ ചെയർമാൻ സിദ്ദീഖ് അംഗടിമുഗർ, കൺവീനർ മുനാസ് ബമ്പ്റാണ് തുടങ്ങിയവർ സംസാരിച്ചു. മേഖല ജനറൽ സെക്രട്ടറി ഉനൈസ് അസ്നവി ആരിക്കാടി സ്വാഗതവും ഇബാദ് കൺവീനർ യൂസഫ് റഈസി മൊഗ്രാൽ നന്ദിയും പറഞ്ഞു .മേഖല സഹചാരി സെൻറർ ചെയർമാൻ പി എച്ച് അസ്ഹരി ആദൂർ, ഖാളി അക്കാദമി പ്രിൻസിപ്പൽ വാഫി ഉസ്താദ്, ബാത്തിഷ ഹുദവി കടമ്പാർ, മുഖ്താർ വാഫി ഉളുവാർ തുടങ്ങിയവർ മൗലിദ് സദസ്സിന് നേതൃത്വം നൽകി. ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി, ദാറുൽ ഉലൂം ദർസ് ബംബ്രാണ, ഖാളി ഇസ്ലാമിക് അക്കാദമി കളത്തൂർ എന്നീ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ ഇഷ്ഖ് മജ്ലിസിന് നേതൃത്വം നൽകി.