May 11, 2026

കെപിസിസിയിൽ വൻ അഴിച്ചുപണി:സണ്ണി ജോസഫും മന്ത്രിസഭയിലേക്ക്

  • May 11, 2026
  • 0 min read
കെപിസിസിയിൽ വൻ അഴിച്ചുപണി:സണ്ണി ജോസഫും മന്ത്രിസഭയിലേക്ക്

കേരളത്തിലെ മന്ത്രിസഭാ പ്രഖ്യാപനത്തിനൊപ്പം പുതിയ കെ പി സി സി അധ്യക്ഷനെയും മാറ്റാൻ തീരുമാനം. സണ്ണി ജോസഫിനെയും മന്ത്രിസഭയിൽ ഉൾപ്പെടുത്താനാണ് സാധ്യത. പകരക്കാരനെ കണ്ടെത്താൻ വിശദമായ ചർച്ചകളിലേക്ക് കടക്കാനാണ് ഹൈക്കമാൻഡിൻ്റെ തീരുമാനം. ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർക്കാണ് സാധ്യതയുള്ളത്.ബെന്നി ബെഹനാന് മുൻഗണനയുള്ളത്. മന്ത്രിമാർക്കൊപ്പം കെ പി സി സി അധ്യക്ഷനെയും പ്രഖ്യാപിക്കാൻ നീക്കം. മന്ത്രിമാരാകുന്ന കെപിസിസി ഭാരവാഹികളെയും മാറ്റും. ഡി സി സി അധ്യക്ഷ പദവികളിലും മാറ്റം ഉണ്ടായേക്കും. എംഎൽഎമാരായ ഡിസിസി അധ്യക്ഷന്മാരെയും മാറ്റാൻ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *