വിദ്യാഭ്യാസ മേഖലയിലെ 4000 കോടിയുടെ അഴിമതി:രാജ്യമൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി
രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ പിടിച്ചുലച്ച വൻ അഴിമതികളിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് . വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം 4000 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുകളാണ് നിലവിൽ ഏജൻസിയുടെ നിരീക്ഷണത്തിലുള്ളത്. ചോദ്യപേപ്പർ ചോർച്ച, വ്യാജ പ്രവേശനം, സ്കോളർഷിപ്പ് തട്ടിപ്പ്, വ്യാജ ബിരുദ റാക്കറ്റുകൾ, നിയമന അഴിമതികൾ എന്നിങ്ങനെ നീളുന്നതാണ് ഈ കേസുകൾ.അഴിമതിയുമായി ബന്ധപ്പെട്ട് ഇതുവരെ 1500 കോടി രൂപയുടെ ആസ്തികൾ കണ്ടുകെട്ടുകയും പ്രമുഖർ ഉൾപ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.




