May 9, 2026

ആലോചിക്കുമ്പോൾ തന്നെ ചിരി വരുന്നു; സിപിഎമ്മിന് 550 ഓഫീസ് തിരികെ കിട്ടിയത് ബിജെപി അധികാരത്തിൽ വന്നത് കൊണ്ട് മാത്രമാണ്; ആ ബിജെപിയെ ആണ് ഈ കമ്മികൾ ഫാസിസ്റ്റ് എന്ന് വിളിക്കുന്നത്: ടി. പി സെൻകുമാർ

  • May 9, 2026
  • 0 min read
ആലോചിക്കുമ്പോൾ തന്നെ ചിരി വരുന്നു; സിപിഎമ്മിന് 550 ഓഫീസ് തിരികെ കിട്ടിയത് ബിജെപി അധികാരത്തിൽ വന്നത് കൊണ്ട് മാത്രമാണ്; ആ ബിജെപിയെ ആണ് ഈ കമ്മികൾ ഫാസിസ്റ്റ് എന്ന് വിളിക്കുന്നത്: ടി. പി സെൻകുമാർ

തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍. സിപിഎമ്മിന് നഷ്ടമായ 550 ഓഫിസുകള്‍ തിരികെ ലഭിച്ചത് ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ശേഷമാണെന്ന് അദ്ദേഹം പറഞ്ഞു. ആ ബിജെപിയെ തന്നെയാണ് സിപിഎം നേതാക്കളും പ്രവര്‍ത്തകരും ഫാസിസ്റ്റ് പാര്‍ട്ടിയെന്ന് വിളിക്കുന്നതെന്നും സെന്‍കുമാര്‍ വിമര്‍ശിച്ചു.രാജ്യത്ത് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും, എന്നാല്‍ ബിജെപി അധികാരത്തിലെത്തിയ ശേഷമാണ് കേരളത്തില്‍ സിപിഎം ഓഫിസുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ സ്വാതന്ത്ര്യം ലഭിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാടുകളെ ചോദ്യം ചെയ്ത സെന്‍കുമാര്‍, കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളും പാര്‍ട്ടി പ്രവര്‍ത്തന രീതികളും വീണ്ടും ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് പ്രതികരണം നടത്തിയത്. അദ്ദേഹത്തിന്റെ പരാമര്‍ശം രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *