May 9, 2026

ഭൂരിപക്ഷം തികച്ച് വിജയ്: തമിഴ്നാട് ഭരണത്തിലേക്ക്

  • May 9, 2026
  • 0 min read
ഭൂരിപക്ഷം തികച്ച് വിജയ്: തമിഴ്നാട് ഭരണത്തിലേക്ക്

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുളള കേവല ഭൂരിപക്ഷം ഉറപ്പിച്ച് ടിവികെ. വിസികെ ടിവികെയ്ക്ക് പിന്തുണ കത്ത് കൈമാറി. ഉപാധികളില്ലാതെ പിന്തുണ പ്രഖ്യാപിക്കുകയാണ് എന്ന് വിസികെ അറിയിച്ചു. വിസികെ പിന്തുണ പ്രഖ്യാപിച്ചതോടെ സർക്കാർ രൂപീകരിക്കാനുളള 118 എന്ന കേവലഭൂരിപക്ഷം ടിവികെയ്ക്ക് ലഭിച്ചു. ടിവികെയ്ക്ക് പിന്തുണയുമായി മുസ്ലിം ലീഗും രംഗത്തെത്തി. ഉപാധികളില്ലാതെ ടിവികെയെ പിന്തുണയ്ക്കുകയാണെന്ന് ലീഗ് നേതൃത്വം അറിയിച്ചു. രണ്ട് എംഎൽഎമാരുടെ പിന്തുണ കത്ത് കൈമാറി. ഇതോടെ വിജയുടെ പിന്തുണ 120 ആയി. വിജയ് ഇന്ന് തന്നെ ഗവര്‍ണറെ കണ്ടേക്കുമെന്നാണ് വിവരം. ഗവര്‍ണറുടെ നിലപാട് നിര്‍ണായകമാകും. ഇന്ന് രാവിലെ 11 മണിയോടെ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ 116 പേരുടെ പിന്തുണ കത്ത് മാത്രമാണ് ലഭിച്ചതെന്ന് ലോക്ഭവൻ വ്യക്തമാക്കിയതോടെ പ്രതിസന്ധിയുണ്ടാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *