ഷോക്കേറ്റ് വീണ് മലയണ്ണാൻ :ജീവൻ തിരികെ നൽകി യുവാവ്
ആലപ്പുഴ : മാവേലിക്കരയ്ക്കടുത്ത് ചാരുംമൂട് എസ് എൻ ആശുപത്രിക്ക് സമീപം കരണ്ട് അടിച്ച് റോഡിൽ വീണ മലയണ്ണാനെ രക്ഷപ്പെടുത്തി ഒരു യുവാവ്.സംഭവം അറിഞ്ഞ ഉടൻ ചുനക്കര വടക്ക് കോട്ടക്കകത്ത് സ്വദേശിയായ സുധി സ്ഥലത്തെത്തി മലയണ്ണാനെ രക്ഷപ്പെടുത്തി. കരണ്ട് ഷോക്കേറ്റ് കാലിൽ പൊള്ളലേറ്റിരുന്ന മലയണ്ണാനെ കരിമുളയ്ക്കൽ മൃഗാശുപത്രിയിൽ എത്തിച്ച് ഓക്സിജനും ചികിത്സയും നൽകി.മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിൽ പരിശീലനം നേടിയ സുധി പിന്നീട് മലയണ്ണാനെ വീട്ടിലേക്ക് കൊണ്ടുപോയി പരിചരിക്കുകയും ഭക്ഷണം നൽകുകയും ചെയ്തു. ഇപ്പോൾ മലയണ്ണാൻ സുഖം പ്രാപിച്ച് വരികയാണ്.ഇന്ന് ഫോറസ്റ്റ് വകുപ്പ് ജീവനക്കാർ സുധിയുടെ വീട്ടിലെത്തി മലയണ്ണാനെ ഏറ്റുവാങ്ങും.
റിപ്പോർട്ട് അനീഷ് ചുനക്കര




