April 30, 2026

“മനുഷ്യത്വത്തിന്റെ മാതൃക: യാത്രക്കാരനെ രക്ഷിച്ച് കെഎസ്ആർടിസി ജീവനക്കാർ”

  • April 30, 2026
  • 0 min read
“മനുഷ്യത്വത്തിന്റെ മാതൃക: യാത്രക്കാരനെ രക്ഷിച്ച് കെഎസ്ആർടിസി ജീവനക്കാർ”

ആലപ്പുഴ :കൊല്ലത്തുനിന്നും കായംകുളത്തേക്ക് വരികയായിരുന്നു കെഎസ്ആർടിസി ബസ്സിൽ വെച്ചാണ് യാത്രക്കാരൻ കാർത്തികപ്പള്ളി സ്വദേശി മോഹൻദാസിന് നെഞ്ചുവേദന ഉണ്ടായത്.തുടർന്ന് കെഎസ്ആർടിസി ബസ് എവിടെയും നിർത്താതെ നേരെ കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ബസ് ആശുപത്രിയിൽ എത്തിയ ഉടൻതന്നെ യാത്രക്കാരും, കെഎസ്ആർടിസി ഡ്രൈവറും, കണ്ടക്ടറും,ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും ചേർന്ന് ഇദ്ദേഹത്തെ ബസ്സിൽ നിന്ന് സുരക്ഷിതമായി ഇറക്കി അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോയി. മോഹൻദാസ് ഇപ്പോൾ അപകടനില തരണം ചെയ്തു. ഒരു അത്യാഹിതം ഉണ്ടായപ്പോൾ അവസരോചിതമായി കെഎസ്ആർടിസി ജീവനക്കാർ ഇടപെട്ടതാണ് മോഹൻദാസിനെ ഇപ്പോൾ ജീവൻ തിരിച്ചു കിട്ടാൻ കാരണം.

റിപ്പോർട്ട്‌ *അനീഷ്‌ ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *