ഇൻ ഹരിഹർ നഗർ അഭിനേതാക്കൾ ചങ്ങരംകുളം ജാസ് ഹോട്ടലിൽ…..

ഇൻ ഹരിഹർ നഗർ അഭിനേതാക്കൾ ചങ്ങരംകുളം ജാസ് ഹോട്ടലിൽ…..
ചങ്ങരംകുളം: (മലപ്പുറം)…പൊന്നാനിയിലും പരിസരപ്രദേശങ്ങളിലും ഷൂട്ടിങ്ങിനെത്തിയ ഇൻ ഹരിഹർ നഗർ ടീമംഗളായ നടൻമാർ താമസിക്കുന്നത് ചങ്ങരംകുളം ജാസ് ഹോട്ടലിൽ. മുകേഷ്, ജഗദീഷ്, സിദ്ധിഖ്, അശോകൻ തുടങ്ങിയവരും പട്ടാളം ഫെയിം നായിക ടെസയും, അപ്പായ് സിനിമാസിന്റെ ഡയറക്ടർ സിജോ ജോർജും, പാതിരാ ക്കുറുക്കൻ എന്ന ഈ സിനിമയുടെ ഡയറക്ടർ ജയേഷ് വേണുഗോപാൽ, നടൻമാരായ നിർമൽ പാലാഴി, സുധീർ പറവൂർ, റിയാസ് നർമകല,കുട്ടിഅഖിൽ,അനീഷ് ഗോപാൽ, അജയൻ മാടക്കൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ആയ അശ്വിത- അശ്വിജ തുടങ്ങിയവരൊക്കെ ചങ്ങരംകുളത്ത് ഉണ്ട്..

നടൻമാരെ കാണാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും നിരവധി ആരാധകർ എത്തുന്നുണ്ട്. പാതിരാകുറക്കൻ എന്ന ഈ സിനിമയുടെ ഷൂട്ടിങ്ങ് ചങ്ങരംകുളത്തും, പൊന്നാനിയിലും ബിയ്യം കായലിലും കരിപ്പൂരിലുമായിട്ടാണ് ഷൂട്ടിങ് നടത്തുന്നത്. മെയ് പതിനാലാം തീയതി വരെ ഈ പ്രദേശങ്ങളിൽ വെച്ച് ഷൂട്ടിങ്ങ് നടക്കുമെന്ന് അപ്പായ് സിനിമാസ് ഡയറക്ടർ സിജോ ജോർജ് പറഞ്ഞു.

സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് സുനിൽ കർമയും, നിഖിൽ ജിനനുമാണ്.. ഛായാഗ്രഹണം സെൽവകുമാർ എസ് ഉം,മ്യൂസിക് ഗോപീ സുന്ദറും, എഡിറ്റർ അതുൽ വിജയ്, കലാസംവിധാനം ത്യാഗു തവനൂരും, മേക്കപ്പ് രാജേഷ് നെൻമാറ,വസ്ത്രാലങ്കാരം സുകേഷ് താനൂർ, സ്റ്റിൽസ് ജയപ്രകാശും, അസ്സോസിയേറ്റ് ഡയറക്ടർമാരായ അഭിലാഷ് കൃഷ്ണയും എം. രമേഷ് കുമാറുമാണ്. അസിസ്റ്റന്റ് ഡയറക്ടർമാർ മണി കണ്ഠനും ശ്രീജിത്തുമാണ്. സംഘട്ടനം അഷ്റഫ് ഗുരുക്കളും വിനോദ് പ്രഭാകറുമാണ് കൈകാര്യം ചെയ്യുന്നത്.. ഡാൻസ് കൊറിയോഗ്രാഫർ റിക്കി റിച്ചാർഡ്സൺ, പൊഡക്ഷൻ കൺട്രോളർ മൻസൂർ വെട്ടത്തൂർ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ഷമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ മാനേജർ ജസ്റ്റിൻ കൊല്ലം, പ്രൊജക്ട് കോ-ഓർഡിനേറ്റർ ലിജിൻ സിയാർ, പി.ആർ.ഒ എ.എസ്. ദിനേശ് തുടങ്ങിയവർ അണിയറയിൽ പ്രവർത്തിക്കുന്നു.

നടൻ മോഹൻലാൽ ചങ്ങരംകുളത്തിനടുത്ത് ഷൂട്ടിങ്ങിന് വന്നപ്പോൾ ജാസ് ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. നിരവധി സീരിയൽ, സിനിമാ, താരങ്ങളും പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാക്കളും സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖരും ഹൈവെയിൽ പച്ചപ്പ് നിറഞ്ഞ പ്രകൃതി രമണീയമായ ഈ ഹോട്ടലിൽ തങ്ങാറുണ്ടെന്ന് മാനേജിങ്ങ് ഡയറക്ടറും സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകനുമായ ചെമ്പ്ര ചന്ദ്രാനന്ദൻ പറഞ്ഞു. വരുന്ന അതിഥികളെ പൂർണ്ണ സന്തോഷത്തോടെയാണ് . ജീവനക്കാർ സ്വീകരിക്കാറുള്ളതെന്നും ചന്ദ്രാനന്ദൻ പറഞ്ഞു.

വാർത്ത
കണ്ണൻ പന്താവൂർ
9846452183

