വട്ടിയൂർക്കാവിലെ BJP-CPIM സംഘർഷം; ബിജെപി കൗൺസിലർമാർ ഉൾപ്പടെയുള്ളവർക്കെതിരെ കേസ്:പോലീസിന് നേരെയും മർദനം
തിരുവനന്തപുരം നെട്ടയം മലമുകളിൽ ബിജെപി പ്രവർത്തകരും സിപിഐഎം ഉം തമ്മിൽ സംഘർഷം. ഉച്ചയോടെ ആരംഭിച്ച തർക്കം പരിഹരിക്കപ്പെടാതെ നീണ്ടുപോവുകയും രാത്രിയോടെ അത് കൂടുതൽ രൂക്ഷമാവുകയും ചെയ്തു. ഈ സംഘർഷത്തിനിടയിൽ ഉണ്ടായ കല്ലേറിൽ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് മർദനമേൽക്കുകയും തലയ്ക്ക് പരുക്കേൽക്കുകയും ചെയ്തു.നിലവിൽ നെട്ടയത്തെ സാഹചര്യം സംഘർഷഭരിതമായി തുടരുന്നതിനാൽ, ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.പൊലീസുകാരന്‍റെ തലപൊട്ടി പരിക്കേറ്റതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി ലാത്തിചാർജ്ജ് ചെയ്തതോടെ പ്രവർത്തകർ ചിതറിയോടി. പിന്നാലെ സംഘർഷാവസ്ഥക്ക് ചെറിയ തോതിൽ അയവുണ്ടായിട്ടുണ്ട്.
