ഋത്വിക്ക് മണികണ്ഠന് അമേരിക്കയിൽ നിന്നും ഡോക്റ്ററേറ്റ്

വാർത്ത കണ്ണൻ പന്താവൂർ 9846452183
എടപ്പാൾ……മലപ്പുറം ജില്ലയിലെ പന്താവൂർ സ്വദേശിയായ പൂഴിക്കുന്നത്ത് ഋത്വിക്ക് മണികണ്ഠൻ അമേരിക്കയിലെ ഹൂസ്റ്റൺ സർവ്വകലാശാലയിൽ നിന്നും കണികാ ഭൗതിക ശാസ്ത്രത്തിൽ(ഹൈ എനർജി ഫിസിക്സ്) ഡോക്റ്ററേറ്റ് ബിരുദം നേടി.

പഞ്ചാബിൽ മൊഹാലിയിലുള്ള ഇന്ത്യൻ റിസേർച്ഛ് ഇൻസ്റ്റിറ്റൂട്ടിൽ (ഐസർ മൊഹാലി)നിന്നും ഊർജ്ജ തന്ത്രഗവേഷണത്തിൽ ഉയർന്ന റാങ്കോടെ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയാണ് ഋത്വിക്ക് ഹൂസ്റ്റൺ യൂണിവേഴ്സിറ്റിയിൽ പി.എച്ഛ്.ഡി.ക്ക് പ്രവേശനം തേടിയത്

.ഇന്റർനാഷണൽ റിസേർച്ഛ് ഗ്രൂപ്പായ സ്റ്റാർ കൊളാബറേഷനുമായി ചേർന്നാണ് ഋത്വിക്ക് അമേരിക്കയിൽ കണികാ ഭൗതിക ശാസ്ത്രത്തിൽ ഗവേഷണം നടത്തിവരുന്നത്.പന്താവൂർ സ്വദേശിയായ എൻജിനീയർ പൂഴിക്കുന്നത്ത് പി.മണികണ്ഠൻറെയും ഗുരുവായൂർ കാക്കശ്ശേരി സ്വദേശിനിയായ ഡോക്ടർസ്മൃതിയുടേയും മകനാണ് ഋത്വിക്ക്


.ഏക സഹോദരൻ അഭിരാം ദൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും നിയമ ബിരുദം നേടി ഡൽഹിയിൽ അഭിഭാഷകനായി ജോലി ചെയ്തു വരുന്നു.

