ഉറ്റവർക്ക് കണ്ണീരോടെ വിട ചൊല്ലി നാട്…………………………

പൊതുദര്‍ശനത്തിനുശേഷം ഒന്‍പതുപേരുടെയും സംസ്കാരം നടത്തി, പ്രധാനാധ്യാപിക അജിതയുടെ സംസ്കാര ചടങ്ങുകള്‍ ഷൊര്‍ണൂരിലും നടത്തി
കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒന്‍പതുപേരുടെയും സംസ്കാരം നടത്തി. രാവിലെ ഒന്‍പതോടെ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വളപ്പിൽ പൊതുദര്‍ശനം ആരംഭിച്ചു, പൊതുദര്‍ശനത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി.. തുടര്‍ന്ന് സംസ്കാര ചടങ്ങുകള്‍ നടന്നു. കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒന്‍പതുപേരുടെയും സംസ്കാരം നടത്തി. പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ പൊള്ളാച്ചിയിൽ നിന്ന് പെരിന്തൽമണ്ണയിലെത്തി . രാവിലെ ഒന്‍പതോടെ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വളപ്പിൽ പൊതുദര്‍ശനം ആരംഭിച്ചു. ഒരു മണിക്കൂറായിരിക്കും സ്കൂളിൽ പൊതുദര്‍ശനമുണ്ടാകുക എന്ന് ആറിയിച്ചെങ്കിലും. ജനബാഹുല്യം മൂലം സംസ്ക്കാര ചടങ്ങുകൾ താമസിച്ചു. പ്രത്യേക ഉത്തരവ് ഇറക്കി പോസ്റ്റ് മോർട്ടം രാത്രിതന്നെ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം അര്‍ധരാത്രി 12ഓടെ ആരംഭിച്ച പോസ്റ്റ്‍മോര്‍ട്ടം പുലര്‍ച്ചെ നാലോടെയാണ് പൂര്‍ത്തിയായത്. തുടര്‍ന്ന് ഒന്‍പത് ആംബുലന്‍സുകളിലായി മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ വളപ്പിൽ പൊതുദര്‍ശനത്തിനുള്ള വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.

