കരാട്ടെ പരിശീലനത്തിനിടെ 11 വയസുകാരിയുടെ മരണം : ഹൃദയസ്തംഭനം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കരാട്ടെ പരിശീലനത്തിനിടെ 11 വയസ്സുള്ള അഹന്ന എന്ന പെൺകുട്ടിമരണമടഞ്ഞത് ഹൃദയസ്തംഭനം മൂലം ആണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പിന്നാലെ ഉണ്ടാകൂ. ഹൃദയസ്തംഭനത്തിന്റെ കാരണങ്ങൾ ഇതിലൂടെ മാത്രമേ അറിയാൻ കഴിയൂ. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെതുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വാളകം തെക്കേ അമ്പലക്കര പുത്തൻവിള വീട്ടിൽ ബിനോയി സിമി ദമ്പതികളുടെ മകൾ 11 വയസ്സുള്ള അഹന്ന ബിനോയിയാണ് മരിച്ചത്.വാളകം കോംപസ് ഗ്ലോബൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്.കരാട്ടെ ബ്ലാക്ക് ബെൽറ്റ് ടെസ്റ്റ്ന്മുന്നോടിയായി മോക്ടെസ്റ്റിൽ പങ്കെടുക്കുവാൻ വാളകത്തെ സ്ഥാപനത്തിൽ നിന്നും കുട്ടിയെ അഞ്ചലിലെ കരാട്ടെ സ്ഥാപനത്തിൽ എത്തിക്കുകയും സ്ഥാപനത്തിൽ പരിശീലനം നടക്കുമ്പോൾ ഉച്ച്ക്ക് 2 മണിയോടെകുട്ടിക്ക് വയറുവേദനയും ശർദിലും ദേഹാസ്വാസ്ഥ്യവും ഉണ്ടാവുകയും ചെയ്തു.ഉടൻ തന്നെ മാതാവും പരിശീലകനും ചേർന്ന് കുട്ടിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.അഞ്ചൽ പോലീസ് മേൽ നടപടികൾ സ്വീകരിക്കുകയും അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു.
