വാൽപ്പാറയിൽ ടൂറിസ്റ്റ് ട്രാവലർ അപകടത്തിൽപെട്ടു 6മരണം
വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ടു. അപകടത്തിൽ എട്ട് പേർ മരിച്ചു. അതിരപ്പിള്ളി ഭാഗത്ത് നിന്ന് പൊള്ളാച്ചിയിലേക്ക് പോവുകയായിരുന്ന ടെമ്പോ ട്രാവലർ ആണ് കൊക്കയിലേക്ക് മറിഞ്ഞത്. വാൽപ്പാറ – പൊള്ളാച്ചി പാതയിലാണ് അപകടം സംഭവിച്ചത്. മരിച്ചവരെക്കുറിച്ചും പരുക്കേറ്റവരെക്കുറിച്ചും വാഹനത്തിന്റെയും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
