ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി ; ഗുണമായത് ഓഹരി വിപണിയിലെ മുന്നേറ്റം
ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി മാറി ഗൗതം അദാനി. 2026 ഏപ്രിൽ 17-ലെ ബ്ലൂംബെർഗ് ശതകോടീശ്വര പട്ടിക അനുസരിച്ച് നിലവിൽ ഏഷ്യയിലെ ഏറ്റവും വലിയ ശതകോടീശ്വരൻ ഗൗതം അദാനിയാണ്. റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ പിന്തള്ളിയാണ് അദാനി ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദാനി ഗ്രൂപ്പ് ഓഹരികളിലുണ്ടായ വൻ കുതിപ്പാണ് അദാനിയെ ഏഷ്യയിലെയും ഇന്ത്യയിലെയും ഒന്നാമനാക്കി മാറ്റിയത്.ബ്ലൂംബെർഗ് ഇൻഡക്സ് അനുസരിച്ച് നിലവിൽ 92.6 ബില്യൺ (ഏകദേശം ₹7.7 ലക്ഷം കോടി രൂപ) ആണ് ഗൗതം അദാനിയുടെ സമ്പത്ത്. അതേസമയം , 90.8 ബില്യൺ (ഏകദേശം ₹7.5 ലക്ഷം കോടി രൂപ) ആണ് മുകേഷ് അംബാനിയുടെ നിലവിലെ സമ്പത്ത്. ലോകസമ്പന്നരുടെ പട്ടികയിൽ അദാനി ഇപ്പോൾ 19-ാം സ്ഥാനത്താണ്. മുകേഷ് അംബാനി തൊട്ടുപിന്നാലെ 20-ാം സ്ഥാനത്തുണ്ട്….
