April 17, 2026

  • April 17, 2026
  • 1 min read

കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ആതവനാട് മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ആരംഭിച്ച ഉന്നത് ഭാരത് അഭിയാൻ പരിപാടി തിരുനാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം .പി .മുഹമ്മദ് കോയ ഉൽഘാടനം ചെയ്തു .കോളേജ് പ്രിൻസിപ്പാൾ ഡോ . സി .പി .മുഹമ്മദ് കുട്ടി അധ്യക്ഷനായി . ഖിദ്മത് കോളേജ് പ്രിൻസിപ്പൽ പ്രൊഫ .കെ .അബ്ദു സമദ് , ബി .വൈ . കെ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഷിബിനി , ഐ .കു .എ .സി കോഓർഡിനേറ്റർ എം .പി .ഫസീല ,യു.ബി .എ സെൽ കോഓർഡിനേറ്റർ എ .കെ ഷംല , ഫാത്തിമ സുഹ്‌റ എന്നിവർ സംസാരിച്ചു . പദ്ധതിയുടെ ഭാഗമായി വീടുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ സർവ്വേ ആരംഭിച്ചു .
ഫോട്ടോ : അതവനാട് മർക്കസ്‌ കോളേജിൽ ഉന്നത് ഭാരത് അഭിയാൻ എം .പി .മുഹമ്മദ് കോയ ഉൽഘാടനം ചെയ്യുന്നു

Report- Kannan Panthavoor

Leave a Reply

Your email address will not be published. Required fields are marked *