കേരളത്തിൽ പോളിംഗ് കണക്ക് വൈകുന്നതിൽ അസ്വാഭാവികതയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
കേരളത്തിൽ പോളിംഗ് ശതമാന കണക്ക് പുറത്തുവിടുന്നതിൽ ഉണ്ടായ താമസത്തിൽ അസ്വാഭാവികതയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വിവിധ മണ്ഡലങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള സാങ്കേതിക നടപടിക്രമങ്ങൾക്കും, ഡാറ്റയുടെ കൃത്യത ഉറപ്പാക്കുന്നതിനുമാണ് സമയം എടുത്തതെന്നാണ് കമ്മീഷന്റെ വിശദീകരണം.വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ വിവിധ പോളിംഗ് സ്റ്റേഷനുകളിൽ നിന്നുള്ള വിവരങ്ങൾ കേന്ദ്ര സംവിധാനത്തിലേക്ക് സമാഹരിക്കുകയും പരിശോധനകൾ നടത്തുകയും ചെയ്യേണ്ടതുണ്ട്. ഈ ഘട്ടങ്ങളിൽ വൈകുന്നതാണ് കണക്ക് പുറത്തുവിടുന്നതിൽ താമസം ഉണ്ടാകാൻ കാരണമായതെന്നും അധികൃതർ വ്യക്തമാക്കി.അതേസമയം, പ്രതിപക്ഷം കണക്ക് പുറത്തുവിടുന്നതിലെ താമസത്തെ ചോദ്യവിധേയമാക്കിയിരുന്നു. എന്നാൽ എല്ലാ വിവരങ്ങളും കൃത്യമായി പരിശോധന നടത്തിയ ശേഷം മാത്രമേ ഔദ്യോഗിക കണക്കുകൾ പുറത്തുവിടൂവെന്ന നിലപാടിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ.
