April 1, 2026

പെരുമ്പാവൂരിൽ മോഷണക്കുറ്റം ആരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ ആൾക്കൂട്ടം ക്രൂരമായി തല്ലിക്കൊന്നു ആറുപേർ കസ്റ്റഡിയിൽ

  • April 1, 2026
  • 0 min read
പെരുമ്പാവൂരിൽ മോഷണക്കുറ്റം ആരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ ആൾക്കൂട്ടം ക്രൂരമായി തല്ലിക്കൊന്നു  ആറുപേർ കസ്റ്റഡിയിൽ

എറണാകുളം പെരുമ്പാവൂർ പ്ലൈവുഡ് കമ്പനിയിൽ മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു. സംഭവത്തില്‍ അസാം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരെ പൊലീസ് പിടികൂടി.പെരുമ്പാവൂർ മുടിക്കലിലെ എഎം വിനീർ എന്ന സ്ഥാപനത്തിൽ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമം നടത്തിയെന്ന് പറഞ്ഞ് പ്ലൈവുഡ് കമ്പനിയിലെ കോർ ഉപയോഗിച്ച് മുഖം തല്ലി ചതച്ചു. പല്ലുകൾ ഉൾപ്പെടെ ഒടിഞ്ഞു പോയിട്ടുണ്ട്. മരിച്ചയാൾ അതിഥി തൊഴിലാളിയാണ്. പ്രതികളെ കമ്പനിയിൽ നിന്നുതന്നെ പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *