March 15, 2026

മത്സരിക്കാൻ ഇല്ലെന്ന് കെ പി മോഹനൻ എംഎൽഎ

  • March 15, 2026
  • 1 min read

കണ്ണൂർ : നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് കെ പി മോഹനൻ എംഎൽഎ. അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച് കഴിഞ്ഞു. നാല് തവണ വിജയിച്ചു. ഇനി പുതിയ തലമുറക്ക് വഴിമാറുന്നുവെന്നും കെ പി മോഹനൻ പറഞ്ഞു. മത്സരിക്കാൻ ഇല്ലെന്ന കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2011 മുതൽ കെ പി മോഹനൻ കൂത്തുപറമ്പിൽ സ്ഥാനാർത്ഥിയാണ്. അന്ന് യുഡിഎഫിനൊപ്പമായിരുന്നു. അന്ന് വിജയിച്ചെങ്കിലും 2016-ൽ കെ കെ ശൈലജയോട് തോറ്റു. 2021ൽ എൽഡിഎഫിനൊപ്പമെത്തി വീണ്ടും വിജയിച്ചു. 70626 വോട്ടുകളാണ് അന്ന് കൂത്തുപറമ്പിൽ ലഭിച്ചത്.കൂത്തുപറമ്പ് നിയമസഭാ സീറ്റിലെ സ്ഥാനാർഥിത്വത്തിൽ ആർജെഡിക്കുള്ളിൽ ഭിന്നത രൂക്ഷമാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. കെ പി മോഹനന് ഇനി അവസരം നൽകരുതെന്നായിരുന്നു ഒരു വിഭാഗത്തിന്റെ അഭിപ്രായം

Leave a Reply

Your email address will not be published. Required fields are marked *