March 14, 2026

സ്വർണാഭരണങ്ങൾ തട്ടിയെടുത്ത രണ്ട് സ്ത്രീകൾ പിടിയിൽ

  • March 14, 2026
  • 0 min read

ഇടുക്കി കോലാനി സ്വദേശി താഴ്ചയിൽ ഉഷാ സുധൻ (40), പത്തനംതിട്ട പയനല്ലൂർ അയ്യപ്പഭവനത്തിൽ ദേവി (39) എന്നിവരെയാണ് കരിമണ്ണൂർ പോലീസ് അറസ്റ്റുചെയ്തത്. കരിമണ്ണൂർ പള്ളിക്കാമുറി പാഴൂക്കരയിലെ സ്ത്രീയാണ് തട്ടിപ്പിനിരയായത്. 2025 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.ആലപ്പുഴ കൃപാസനം ധ്യാനകേന്ദ്രത്തിൽ നിന്നുള്ളവരാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ എത്തിയത്. സ്ത്രീയുടെ വിശ്വാസമാർജിച്ച ശേഷം പല ദിവസങ്ങളിയായി രോഗശാന്തിക്കായി പ്രാർഥന നടത്തിയശേഷം തിരികെ എത്തിക്കാമെന്ന് പറഞ്ഞ് മാല, മോതിരം, പണം ഉൾപ്പെടെ വാങ്ങി. അവസാനം അഞ്ചു പവന്റെ മാലയും കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *