March 2, 2026

പാരമ്പര്യത്തിന്റെയും പഴമയുടെയും പ്രതാപത്തിൽ പ്രമോദിന്റെ പൊന്നൂസ് പപ്പടം നാട്ടിൽ പ്രിയങ്കരം

  • March 2, 2026
  • 0 min read

പ്രമോദ് പപ്പടം എണ്ണി ക്കൊടുക്കുന്ന പതിവ് തുടങ്ങി മൂന്ന് പതിറ്റാണ്ട്

ചങ്ങരംകുളം : പൊന്നൂസ് പപ്പടം പൊന്നിന്റെ പകിട്ടിൽ തന്നെ.മൂക്കുതല വാരിയർ മൂലയിൽ കാഞ്ഞിരപ്പറമ്പിൽ പ്രമോദ് പപ്പടം തയ്യാറാക്കി എണ്ണി ക്കൊടുക്കുന്നത് പഴയ രീതിയിൽ തന്നെ. മുപ്പത് വർഷമായി പ്രമോദ് പപ്പടം തയ്യാർ ചെയ്ത് വിതരണം തുടങ്ങിയിട്ട്. ചങ്ങരംകുളം, എടപ്പാൾ, പടിഞ്ഞാറങ്ങാടി, ആലൂർ,നരണിപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ പൊന്നൂസ് പപ്പടം ലഭ്യമാണ്. നല്ല ഗുണമേൻ മയുള്ള ഉഴുന്ന് കൊണ്ടാണ് പൊന്നൂസ് പപ്പടം തയ്യാറാക്കുന്നത്. പൊന്നൂസ് പപ്പടം പൊസിൻ തിളക്കത്തോടെ മാർക്കറ്റിൽ ലഭ്യമാണ്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മൂക്കുതലയിലെ പ്രേമന്റെ ശിഷ്യനായാണ് പപ്പട പണി പഠിക്കുന്നത്. ഇപ്പോൾ ഇരുപത് വർഷമായി സ്വന്തമായി പപ്പടം തയ്യാറാക്കി വിൽക്കുന്നു. ഉഴുന്നിന്റെ വിലക്കയറ്റം പപ്പട മേഖലക്ക് ഭീഷണിയാണെന്ന് പ്രമോദ് പറയുന്നു. വില കുറഞ്ഞാൽ സാധാരണക്കാരനും ഗുണകരമാവും. ഭാര്യ വിബിത വീട്ടമ്മയും മക്കളായ ആര്യ ശ്രീ, ആരവ് കൃഷ്ണ എന്നിവർ മൂക്കുതല രക്തേശ്വര സ്കൂളിലെ വിദ്യാർത്ഥികളുമാണ്.

വാർത്ത

കണ്ണൻ പന്താവൂർ

9846452183

Leave a Reply

Your email address will not be published. Required fields are marked *