March 1, 2026

അന്ധവിശ്വാസങ്ങൾക്ക് അടിമ, ഐടി ജീവനക്കാരി ബെംഗളൂരുവിൽ ജീവനൊടുക്കി

  • March 1, 2026
  • 0 min read

കുടുംബാംഗങ്ങൾ എല്ലാവരും ക്ഷേത്രത്തിൽ പോയപ്പോള്‍ വീട്ടിൽ ഒറ്റയ്ക്കായിരുന്നു യുവതി, ഏറെ നേരം കഴിഞ്ഞിട്ടും കാണാതയായപ്പോള്‍ നടത്തിയ തിരച്ചിലിലാണ് മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്…ഭാവിയിലെ വിവാഹജീവിതത്തെ കുറിച്ചുള്ള ജ്യോതിഷിയുടെ ഭയപ്പെടുത്തുന്ന പ്രവചനത്തിൽ മനംനൊന്ത് 27 വയസ്സുകാരിയായ ഐടി ജീവനക്കാരി ബെംഗളൂരുവിൽ ജീവനൊടുക്കി. പ്രമുഖ കമ്പനിയായ ബോഷിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തിരുന്ന വിദ്യജ്യോതിയാണ് അന്ധവിശ്വാസങ്ങളുടെ ഇരയായി മാറിയത്.കുടക് സ്വദേശിയായ യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹത്തിന് വീട്ടുകാർ പൂർണ്ണ സമ്മതം അറിയിക്കുകയും ചടങ്ങുകൾക്കായി വിപുലമായ തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തിരുന്നു. വീട്ടിലിരുന്ന് ജോലി ചെയ്തുവരികയായിരുന്ന വിദ്യയ്ക്ക് തന്റെ ഭാവി ജീവിതത്തെക്കുറിച്ച് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാൽ, വിവാഹത്തിന് മുന്നോടിയായി വിദ്യ ഒരു ജ്യോതിഷിയെ സമീപിച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്..വിദ്യയുടെ ജാതകപ്രകാരം ദാമ്പത്യജീവിതം വെറും 2 വർഷം മാത്രമേ നീണ്ടുനിൽക്കൂ എന്നും, അതിനുശേഷം ദമ്പതികൾ വേർപിരിയുമെന്നുമായിരുന്നു ജ്യോതിഷിയുടെ വിവാദപരമായ പ്രവചനം. ഈ ദോഷം മറികടക്കാൻ 9 ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക പൂജകളും വഴിപാടുകളും നടത്താൻ ജ്യോതിഷി വിദ്യയോട് നിർദേശിച്ചിരുന്നു..ഭാവി ജീവിതം തകരുമെന്ന ഭയത്താൽ വിദ്യ ഈ നിർദേശങ്ങൾ അന്ധമായി വിശ്വസിക്കുകയും വീട്ടിൽ വെച്ച് പൂജകൾ ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ചുനാളുകളായി വിദ്യ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പോലീസിന് മൊഴി നൽകി.​ജ്യോതിഷി നിർദേശിച്ച 9 ദിവസത്തെ പൂജകൾ വെള്ളിയാഴ്ചയാണ് അവസാനിക്കേണ്ടിയിരുന്നത്. പൂജയുടെ ഭാഗമായി കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് ക്ഷേത്രത്തിൽ പോകാൻ തയ്യാറെടുക്കുക ആയിരുന്നു. ഈ സമയം വീട്ടിൽ ഒറ്റയ്ക്കായ വിദ്യ തന്റെ മുറിയിൽ കയറി ജീവനൊടുക്കു ആയിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും വിദ്യയെ കാണാതെ ആയപ്പോള്‍ നടത്തിയ തിരച്ചിലിലാണ് മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..

Leave a Reply

Your email address will not be published. Required fields are marked *