സേവനത്തിലിരിക്കെ അന്തരിച്ച ജീവനക്കാരുടെ ആശ്രിതർക്കായി നടപ്പിലാക്കി വരുന്ന സമാശ്വാസ തൊഴിൽദാന പദ്ധതി

നിയമനങ്ങൾക്ക് പ്രത്യേക അദാലത്ത് സർക്കാർ സേവനത്തിലിരിക്കെ അന്തരിച്ച ജീവനക്കാരുടെ ആശ്രിതർക്കായി നടപ്പിലാക്കി വരുന്ന സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം അപേക്ഷ സമർപ്പിച്ച് നിയമനം കാത്തിരിക്കുന്നവർക്കായി പ്രത്യേക അദാലത്ത് സംഘടിപ്പിക്കുമെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. യൂണിഫോം തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേയ്ക്ക് നിയമനത്തിനായി സമ്മതപത്രം നൽകിയ ഉദ്യോഗാർത്ഥികൾക്കുള്ള ശാരീരിക-കായികക്ഷമതാ പരീക്ഷ ഫെബ്രുവരി 23, 24, 25, 26 തീയതികളിൽ നടത്തും. തിരുവനന്തപുരം സ്റ്റാച്യൂ ജംഗ്ഷനിലുള്ള സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 6 മണിക്ക് കായികക്ഷമതാ പരീക്ഷ ആരംഭിക്കും

