February 17, 2026

കാർഷിക പ്രദർശനവും സെമിനാറും സംഘടിപ്പിച്ചു

  • February 17, 2026
  • 1 min read

Report: Kannan Panthavur

.വളാഞ്ചേരി:കുരുമുളക് കർഷകർക്കായി കോഴിക്കോട് ഭാരതീയ സുഗന്ധ വിള ഗവേഷണ കേന്ദ്രത്തിന്റെയും മർകസ് കോളേജ് റിസർച്ച് ആൻഡ്‌ കൺസൾട്ടൻസി സർവീസ് സെൻ്ററിൻ്റേയും ആഭിമുഖ്യത്തിൽ ആതവനാട് ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ ആതവനാട് മർക്കസ് കോളേജ് ക്യാമ്പസിൽ പുതിയ ഇനം കുരുമുളക് ചെടികളുടെ പ്രദർശനവും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു .ആതവനാട് ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് കെ .ടി .ആസാദലി ഉൽഘാടനം ചെയ്തു . കോളേജ് പ്രിൻസിപ്പൽ ഡോ . സി .പി .മുഹമ്മദ്‌ കുട്ടി അധ്യക്ഷനായി . ഡോ . കെ .പി .വിമൽ , കൃഷി അസിസ്റ്റന്റ് ഷാന , മുഹമ്മദ് ഷാഫി , കെ .എം .അബ്ദുൽ ഗഫൂർ സംസാരിച്ചു .ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസേർച് സെന്ററിലെ പ്രമുഖ ശാസ്ത്രജ്ഞരായ ഡോ.എം.ഷംസുദ്ദീൻ , ഡോ.കെ.അനീസ് തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു . ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കർഷകർ പങ്കെടുത്തു .ഐ .ഐ .എസ്‌ ആറുമായി മർകസ് കോളേജ് ഒപ്പു വെച്ച ധാരണ പത്രത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത് .ഫോട്ടോ :ആതവനാട് മർകസ് കോളേജിൽ നടന്ന കുരുമുളക് ചെടികളുടെ പ്രദർശനവും സെമിനാറും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ .ടി .ആസാദലി ഉൽഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *