ഭാഷാ ഗവേഷണ കുതുകികള്‍ ഇനി തിരുവനനതപുരത്ത്

വാക്കും പൊരുളും തേടി: ഭാഷാശാസ്ത്രത്തിലെ പുത്തന്‍ അറിവുകളുമായി തിരുവനന്തപുരത്ത് മൂന്ന് ദിനങ്ങള്‍!
വാക്കും പൊരുളും തേടി: ഭാഷാശാസ്ത്രത്തിലെ പുത്തന്‍ അറിവുകളുമായി തിരുവനന്തപുരത്ത് മൂന്ന് ദിനങ്ങള്‍!
വാക്കും പൊരുളും തേടി: ഭാഷാശാസ്ത്രത്തിലെ പുത്തന്‍ അറിവുകളുമായി തിരുവനന്തപുരത്ത് മൂന്ന് ദിനങ്ങള്‍
ഭാഷയുടെ ശാസ്ത്രീയ വശങ്ങളും ആധുനിക മാറ്റങ്ങളും ചര്‍ച്ച ചെയ്യാന്‍ ഭാഷാസ്‌നേഹികളും ഗവേഷകരും തലസ്ഥാന നഗരിയില്‍ ഒത്തുചേരുന്നു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് മലയാള വിഭാഗം, പുസ്തകലോകം മലയാളം റിസര്‍ച്ച് ഫൗണ്ടേഷനുമായി സഹകരിച്ചാണ് ‘ഭാഷാശാസ്ത്രം: നവസമീപനങ്ങള്‍’ എന്ന വിഷയത്തില്‍ ത്രിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നത്.
ഫോറന്‍സിക് ലിംഗ്വിസ്റ്റിക്‌സ് മുതല്‍ നിര്‍മ്മിത ബുദ്ധി (AI) വരെ നീളുന്ന വൈവിധ്യമാര്‍ന്ന വിഷയങ്ങളിലൂടെ ഭാഷയുടെ പുത്തന്‍ പ്രവണതകള്‍ ഈ സംവാദവേദിയില്‍ അനാവരണം ചെയ്യപ്പെടും.
തീയതി: 2026 ഫെബ്രുവരി 10, 11, 12
വേദി: മാര്‍ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം
പ്രധാന വിഷയങ്ങളും അവതാരകരും:
ഭാഷാശാസ്ത്രത്തിലെ പ്രഗത്ഭരായ പണ്ഡിതര്‍ നയിക്കുന്ന 15-ഓളം പ്രധാന സെഷനുകളും ഗവേഷകരുടെ പ്രബന്ധാവതരണങ്ങളും സെമിനാറിന് മാറ്റുകൂട്ടും:
- ഭാഷ: ശാസ്ത്രവും ശസ്ത്രവും – ഡോ. പി.എം. ഗിരീഷ്
- ഫോറന്‍സിക് ഭാഷാശാസ്ത്രം – ഡോ. രവിശങ്കര്‍ എസ്. നായര്‍
- മലയാളഭാഷ: സ്ഥാനവും മാനവും – ഡോ. എ.എം. ഉണ്ണികൃഷ്ണന്‍
- സൈബര്‍ ഭാഷാശാസ്ത്രം – ഡോ. ജോസ് കെ. മാനുവല്‍
- മലയാളത്തിലെ ബ്രാന്‍ഡിംഗ് മാതൃകകള്‍- വ്യവഹാരാപഗ്രഥനം – ഡോ. സീമ ജറോം
- ഭാഷാസൂത്രണത്തിന്റെ മലയാളവഴികള്‍ – ഡോ. നൗഷാദ്. എസ്
- നാഡീയ ഭാഷാശാസ്ത്രം (Neurolinguistics) – ഡോ. സ്മിത കെ. നായര്‍
- ഗുണ്ടര്‍ട്ട് നിഘണ്ടുവിലെ ഭാഷാശാസ്ത്രസമീപനങ്ങള്‍ – ഡോ. അശോക് എ. ഡിക്രൂസ്
- ജെന്‍ സി (Gen Z) @ സൈബര്‍: ഭാഷയും ആവിഷ്‌കാരസ്വാതന്ത്ര്യവും – ഡോ. സജി കരിങ്ങോല
- നിഘണ്ടുവിലെ അര്‍ഥനിര്‍മ്മിതിയിലെ അധികാരബോധം – ഡോ. ദീപ മേരി ജോസഫ്
- സാങ്കേതിക വിദ്യാധിഷ്ഠിത ഭാഷാബോധന മാതൃകകള്‍ – ഡോ. രജനി സുബോധ്
- നിര്‍മ്മിതബുദ്ധിയും (AI) ഭാഷാലോകവും – ഡോ. നിഷ കെ.ആര്‍
- അകൃതകഥനം മലയാളസാഹിത്യത്തില്‍ – ഫാ. ഡോ. സാംജി വടക്കേടം സി.എം.ഐ
- നാടോടിമൊഴിവഴക്ക സ്വാധീനം അയ്യപ്പപ്പണിക്കരുടെ കവിതകളില്‍ – ഡോ. ഫിലാറിന്‍ കെ. ഐ
- ആശാന്റെ ബാലകവിതകള്‍: ചിന്തയും സങ്കല്പനവ്യവസ്ഥയും – വാണി പ്രസാദ്
കൂടാതെ, മുപ്പതോളം ഗവേഷകരും ഭാഷാശാസ്ത്ര വിദ്യാര്‍ത്ഥികളും തങ്ങളുടെ പുതിയ കണ്ടെത്തലുകള്‍ പ്രബന്ധങ്ങളിലൂടെ അവതരിപ്പിക്കും.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക്:
ഭാഷാശാസ്ത്ര മേഖലയിലെ പുതിയ മാറ്റങ്ങളെ അടുത്തറിയാന്‍ ആഗ്രഹിക്കുന്ന അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഈ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്താം.
വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ഡോ. ദീപ മേരി ജോസഫ് (കോര്‍ഡിനേറ്റര്‍): 9744710713
ഡോ. അശോക് ഡിക്രൂസ് (ചെയര്‍മാന്‍, പുസ്തകലോകം): 9447060757

