March 30, 2026

ട്രെയിൻ ഇടിച്ച് 16കാരന് ദാരുണാന്ത്യം

  • February 9, 2026
  • 0 min read

ട്രെയിൻ ഇടിച്ച് 16കാരന് ദാരുണാന്ത്യം. കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രി അടിച്ചുതകർത്ത് ബന്ധുക്കൾ. യുപിയിലെ ഷാജഹാൻപൂർ ജില്ലയിലെ ഇന്ദിരാ ന​ഗർ റെയിൽവേ സ്റ്റേഷനിലാണ് 16 കാരൻ പാളം മുറിച്ചു കടക്കുന്നതിനിടെ വന്ദേഭാരത് ട്രെയിൻ ഇടിച്ച്  മരിച്ചത്. ഞായറാഴ്ചയാണ് സംഭവം. അങ്കിത് കുമാർ എന്ന കുട്ടിയെ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവമറിഞ്ഞെത്തിയ ബന്ധുക്കൾ ജീവനക്കാരോട് തട്ടിക്കയറുകയും ബഹളം വയ്ക്കുകയും ആശുപത്രി അടിച്ചുതകർക്കുകയുമായിരുന്നു. ഇതോടെ, വനിതാ ഡോക്ടർമാരടക്കമുള്ളവർ ജീവരക്ഷാർഥം റെസ്റ്റ്റൂമിൽ അഭയം തേടി. സംഭവത്തിൽ കുടുംബാം​ഗങ്ങൾക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *