ശ്വാസകോശത്തിൽ കുടുങ്ങിയിരുന്ന പല്ല് ബ്രോങ്കോസ്കോപ്പി വിദഗ്ധ ചികിത്സയിലൂടെ പുറത്തെടുത്തു

പാലാ : പല്ല് തേക്കുന്നതിനിടെ ഇളകിയിരുന്ന പല്ല് അബദ്ധത്തിൽ വിഴുങ്ങി പത്ത് വയസ്സുകാരൻ .ശ്വാസകോശത്തിൽ കുടുങ്ങിയിരുന്ന പല്ല് ബ്രോങ്കോസ്കോപ്പി വിദഗ്ധ ചികിത്സയിലൂടെ പുറത്തെടുത്തു.മുണ്ടക്കയം സ്വദേശിയായ സ്കൂൾ വിദ്യാർത്ഥിയാണ് ബ്രഷ് ചെയ്യുമ്പോൾ അടർന്ന് പോയ പല്ല് അബദ്ധത്തിൽ വിഴുങ്ങിയത്. പല്ല് വിഴുങ്ങിയിരുന്ന കാര്യം കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നു. തുടർന്ന് മറ്റൊരു ആശുപത്രിയിൽ വീട്ടുകാർ കുട്ടിയെ കാണിച്ചിരുന്നെങ്കിലും പ്രാഥമിക പരിശോധനയിൽ പല്ല് വയറിനുള്ളിലേക്ക് പോയെന്നാണ് കരുതിയിരുന്നത്.

