March 30, 2026

കരാർ നിയമനം

  • February 7, 2026
  • 0 min read

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ കരാർ നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ താത്ക്കാലികമായി കരാർ അടിസ്ഥാനത്തിൽ ജില്ലാ കോർഡിനേറ്റർ (ആർ ബി എസ് കെ ആൻഡ് അഡോളസെന്റ് ഹെൽത്ത്), സ്റ്റാഫ് നേഴ്സ് ( പാലിയേറ്റീവ് കെയർ) വിഭാഗങ്ങളിലേക്ക് ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി നഴ്സിംഗ്, കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ, കമ്പ്യൂട്ടർ പരിജ്ഞാനം, ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് ജില്ലാ കോർഡിനേറ്റർ യോഗ്യത. ഈ യോഗ്യത ഇല്ലാത്ത ഉദ്യോഗാർഥികളുടെ അഭാവത്തിൽ കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ഉള്ള ബി എസ് സി നഴ്സിങ് ഉദ്യോഗാർത്ഥികളെയും പരിഗണിക്കും. പ്രായപരിധി 40 വയസ്സ്. സ്റ്റാഫ് നഴ്സ് തസ്തിക( പാലിയേറ്റീവ് കെയർ)യിലേക്ക് ജി എൻ എം/ ബി എസ് സി നഴ്സിങ്, ബി.സി. സി. പി. എൻ കോഴ്സ് പാസ് ആയിരിക്കണം. കൂടാതെ കേരള നഴ്സസ് ആൻഡ് മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. പ്രായപരിധി 40 വയസ്സ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 14ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി ആരോഗ്യ കേരളം വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0487 2325824 എന്ന നമ്പറിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *