March 30, 2026

റീൽ ചിത്രീകരിക്കുന്നതിനിടെ മരണപ്പെട്ടു

  • February 7, 2026
  • 0 min read

27 വയസ്സുള്ള ഒരു സ്ത്രീ റീൽ ചിത്രീകരിക്കുന്നതിനിടെ മരണപ്പെട്ടു. ഉത്തർപ്രദേശിലെ ബന്ദയിൽ മോഹിനിയെന്ന യുവതിയാണ് മരിച്ചത്. കഴുത്തിൽ കുരുക്ക് കെട്ടി തൂങ്ങിക്കിടക്കുന്ന രംഗം റീൽ ആയി ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. തൂങ്ങിമരണത്തിന്റെ റീൽസ് ചിത്രീകരിക്കുകയായിരുന്നു മോഹിനി എന്ന് പൊലീസ് പറഞ്ഞു. കഴുത്തിൽ കയറിട്ട് സ്‌റ്റൂളിന് മുകളിൽ കയറിനിന്ന് വീ‌‌‌ഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതുകയും യുവതി മരണത്തിലേക്ക് പോകുകയുമായിരുന്നു.ഇതിനിടെ മുറിക്കകത്തേയ്ക്ക് വന്ന മോഹിനിയുടെ നാലുവയസുകാരിയായ മകളുടെ കരച്ചിൽ കേട്ടാണ് വിവരം പുറത്തറിഞ്ഞത്. ബഹളം കേട്ട് അയൽക്കാർ ഓടിയെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് അയൽക്കാർ പൊലീസിൽ വിവരമറിയിക്കുകയും പൊലീസെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയയ്ക്കുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *