March 30, 2026

രണ്ടു പേരെയും വിവാഹം കഴിക്കണം അവന്റെ ആഗ്രഹം ചില്ലറയല്ല

  • February 6, 2026
  • 1 min read

രണ്ടു പേരെയും വിവാഹം കഴിക്കണം അവന്റെ ആഗ്രഹം ചില്ലറയല്ല

       ആദിലയെയും, നൂറനെയും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച്  പിന്തുടര്‍ന്ന് ശല്യം ചെയ്യുന്ന വ്യക്തിക്കെതിരെ നിയമനടപടിയുമായി രംഗത്ത്. 2024 മുതല്‍ ഒരാള്‍ തങ്ങളെ പിന്തുടരുകയാണെന്നും ശല്യം സഹിക്കവയ്യാതെ പോലീസില്‍ പരാതി നല്‍കിയെന്നും ഇരുവരും വെളിപ്പെടുത്തി.തങ്ങള്‍ രണ്ടുപേരെയും വിവാഹം കഴിക്കണമെന്നാണ് ഇയാള്‍ ആവശ്യപ്പെടുന്നത്. തങ്ങള്‍ പോകുന്നിടത്തെല്ലാം ഇയാള്‍ എത്താറുണ്ടെന്നും വ്യക്തിജീവിതത്തിന് തടസ്സമാകുന്ന തരത്തില്‍ ശല്യം തുടരുകയാണെന്നും ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.ലെസ്ബിയന്‍ ദമ്പതികളായ ആദിലയ്ക്കും നൂറയ്ക്കും ഷോയ്ക്ക് മുന്‍പ് നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നെങ്കിലും പിന്നീട് വലിയ പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു. തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുള്ള താരങ്ങള്‍, ഇപ്പോള്‍ നേരിടുന്ന ഈ ഗൗരവകരമായ സാഹചര്യം വ്യക്തമാക്കിയാണ് നിയമസഹായം തേടിയത്.

‘2024 നവംബര്‍ മുതല്‍ ഒരാള്‍ ഞങ്ങള്‍ക്ക് മെസേജും കാര്യങ്ങളുമൊക്കെ അയക്കുന്നുണ്ട്. ആള്‍ക്ക് ഞങ്ങളെ ഒരുമിച്ച് കല്യാണം കഴിക്കണം എന്നൊക്കെ പറഞ്ഞായിരുന്നു മെസേജ്. ആ സമയത്ത് അതൊക്കെ വിട്ടുകളഞ്ഞു. രണ്ടാളേയും ഒരുമിച്ച് കല്യാണം കഴിക്കാം എന്നൊക്കെ പറഞ്ഞ് പലരും മെസേജ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇയാളേയും മൈന്റ് ചെയ്തില്ല. ഒഴിവാക്കി വിട്ടു. ബി?ഗ് ബോസിന് മുന്‍പ് കൊളാബ് ചെയ്യാന്‍ പോയിടത്ത് പോയി ഞങ്ങളുടെ കാര്യങ്ങളൊക്കെ ഇയാള്‍ തിരക്കിയിരുന്നു. ഫോട്ടോയും മറ്റ് ഡീറ്റൈല്‍സും എനിക്ക് മുന്‍പ് കിട്ടിയിരുന്നു. പരാതി നല്‍കാന്‍ ഇരിക്കവെയാണ് ബി?ഗ് ബോസിലേക്ക് വിളി വരുന്നത്. രണ്ടും ഒരുമിച്ച് കൊണ്ടുപോകാന്‍ പറ്റില്ലല്ലോ. ഷോ കഴിഞ്ഞ ശേഷം ഇയാളൊരു ഫാന്‍ മീറ്റപ്പിന് വന്നിരുന്നു. ഇപ്പോള്‍ പ്രമോഷന്റെ ഭാ?ഗമായി ഒരു റസോര്‍ട്ടില്‍ ഞങ്ങള്‍ വന്നതാണ്. ഇവിടെയും ഇയാള്‍ വന്നു. ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. അതവര്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എഫ്‌ഐആര്‍ ഇട്ടിട്ടുണ്ട്. ഇനി എല്ലാം നിയമത്തിന്റെ രീതിക്ക് പോകട്ടെ. നെ?ഗറ്റീവ് മെസേജിടുന്നവരും സൈബര്‍ ബുള്ളിയിം?ഗ് ചെയ്യുന്നവരുടേയും ശ്രദ്ധയ്ക്ക്.

Leave a Reply

Your email address will not be published. Required fields are marked *