വാഹനാപകടത്തിൽ വിശദീകരണവുമായി നടൻ മണിയന്‍പിള്ള രാജു. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് താൻ തന്നെയായിരുന്നുവെന്നും, ഭയം കാരണമാണ് വാഹനം നിർത്താതെ പോയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ അമിതവേഗതയിൽ വന്ന ബൈക്ക് തന്റെ കാറിന്റെ പിന്നിലിടിക്കുകയായിരുന്നുവെന്നും താൻ മദ്യപിച്ചിരുന്നില്ലെന്നും നടൻ കൂട്ടിച്ചേർത്തു. അപകടത്തിൽ പരിക്കേറ്റ രണ്ട് യുവാക്കൾ നിലവിൽ ചികിത്സയിലാണ്. സംഭവത്തിൽ ഇന്ന് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിക്കുമെന്നും മണിയൻപിള്ള രാജു
