March 29, 2026

സംസ്ഥാനത്ത് ഫെബ്രുവരി 21ന് നേഴ്സുമാർ പണിമുടക്കും

  • February 6, 2026
  • 1 min read

‘അടിസ്ഥാന ശമ്പളം 40,000 ആക്കണം’; സംസ്ഥാനത്ത് ഫെബ്രുവരി 21ന് നേഴ്സുമാർ പണിമുടക്കും സംസ്ഥാനത്ത് ഫെബ്രുവരി 21ന് നേഴ്സുമാർ പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് 476 സ്വകാര്യ ആശുപത്രികളിലാണ് നേഴ്സുമാർ പണിമുടക്കുന്നത്. അടിസ്ഥാന ശമ്പളം നാൽപതിനായിരമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് നേഴ്സുമാർ സമരത്തിലേക്ക് കടക്കുന്നത്. ഏഴു വർഷമായി ശമ്പളത്തിൽ വർധനവുണ്ടായിട്ടില്ലെന്നും എൽഡിഎഫ് സർക്കാർ ശമ്പളം കൂട്ടാൻ ഉത്തരവിറക്കുന്നില്ലെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു. അടിസ്ഥാന ശമ്പളം 40,000 രൂപയായി വർധിപ്പിക്കണം എന്നാണ് സമരത്തിന്റെ പ്രധാന ആവശ്യം. കഴിഞ്ഞ അഞ്ച് വർഷമായി ഈ ആവശ്യം സംഘടന ഉന്നയിക്കുന്നുണ്ട്. പുതുക്കിയ ശമ്പളം നൽകാൻ തയ്യറാണെന്ന് ചില സ്വകാര്യാ ആശുപത്രികൾ സമ്മതം അറിയിച്ചിട്ടുണ്ട്. പക്ഷെ,ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സർക്കാർ പുറത്തിറക്കണം എന്നാണ് സ്വകാര്യ ആശുപത്രി മാനേജ്‍മെന്റുകളുടെ ആവശ്യം. വിഷയത്തിൽ സർക്കാർ ഉത്തരവിറക്കാൻ ഇതുവരെ തയ്യാറായിട്ടില്ലെന്നും അതിൽ പ്രതിഷേധിച്ചാണ് സമരമെന്നും യു എൻ എ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *