കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

ആടുകളെ തീറ്റാന്‍ പോയ മകൻ മടങ്ങി എത്തിയില്ല, വനത്തിനുള്ളിലെ ഇരുട്ടിൽ പൊലിഞ്ഞത് ഷിജോയുടെ സ്വപ്നങ്ങളും ഒരു കുടുംബത്തിന്റെ പ്രതീക്ഷയും…തൃശ്ശൂർ: പീച്ചിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. പീച്ചി മയിലാടുംപാറ സ്വദേശി ഷിജോ ആണ് മരിച്ചത് 35 വയസ്സായിരുന്നു പ്രായം. വനത്തിലെ ചെളിക്കുഴി ഭാഗത്ത് വെച്ച് ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം..വൈകീട്ട് 5 മണിയോടെ ആടിനെ മേയ്ക്കുന്നതിനായാണ് ഷിജോ പോയത്. എന്നാൽ നേരം ഇരുട്ടിയിട്ടും ഷിജോ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ആശങ്കയിലായ ബന്ധുക്കൾ ഉടൻ തന്നെ വനംവകുപ്പിനെ വിവരമറിയിക്കുക ആയിരുന്നു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും, നാട്ടുകാരും, ബന്ധുക്കളും ചേർന്ന് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിലാണ് വനത്തിനുള്ളിൽ ഷിജോയുടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കാട്ടാനയുടെ ആക്രമണത്തിൽ ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ ഷിജോ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. പീച്ചി പോലീസും, വനംവകുപ്പും സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കിയ ശേഷം വനത്തിന് പുറത്തെത്തിച്ചു. നടപടികൾക്ക് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. പീച്ചി മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നതിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്…


