ദ്വാദശി എം പിള്ള ഏഷ്യാ ബുക്ക് ഓഫ് റിക്കോഡില്‍ സ്ഥാനം പിടിച്ചു

റിപ്പോർട്ട് അനീഷ് ചുനക്കര*
ആലപ്പുഴ: ചെറുപ്രായത്തില്‍ ദ്വാദശി എം പിള്ള വലിയ നേട്ടം കൊയ്ത് നാടിന് അഭിമാനമായി. വിവിധ രാജ്യങ്ങളുടെ മൂല്യങ്ങളുള്ള കറന്‍സി ശേഖരിച്ച് ആണ് ദ്വാദശി ഏഷ്യാ ബുക്ക് ഓഫ് റിക്കോഡില്‍ സ്ഥാനം പിടിച്ചത്. ആലപ്പുഴ ചുനക്കര സ്വദേശിനിയായ ഈ മിടുക്കി പാഠ്യവിഷയങ്ങളിലും നല്ല നേട്ടങ്ങളാണ് കൊയ്യുന്നത്. 11-ാം വയസിലാണ് ഈ നേട്ടമെന്നത് കൗതുകവും, ആശ്ചര്യജനകവുമാക്കുന്നു. 66 രാജ്യങ്ങളി്ല്‍ നിന്ന് അപൂര്‍വ്വവങ്ങളും, മൂല്യങ്ങളുള്ളതുമായ 1056 അപൂര്‍വ്വ നാണയങ്ങളും, 54 രാജ്യങ്ങളില്‍ നിന്ന് 223 കറന്‍സികളും ഈ കുട്ടി ശേഖരിച്ച് തന്റെ നേട്ടം അപൂര്‍വ്വതയിലപൂര്‍വ്വമാക്കി. ഇതാണ് ദ്വാദശിയെ് ഏഷ്യാ ബുക്ക് ഓഫ് റിക്കോഡില്‍ സ്ഥാനം പിടിക്കാന്‍ ഇടയാക്കിയത്. ചുനക്കര തെക്കുംമുറിയില്‍ ദീപ-മഹേഷ് ദമ്പതികളുടെ മകളാണ് ദ്വാദശി.



