‘ധുരന്ധർ: ദ റിവഞ്ച്’ ടീസർ

ആദിത്യ ധർ സംവിധാനം ചെയ്യുന്ന സ്പൈ ത്രില്ലർ ചിത്രം ‘ധുരന്ധർ: ദ റിവഞ്ച്’ 2026 മാർച്ച് 19-ന് പുറത്തിറങ്ങും. ചിത്രത്തിന്റെ ആവേശമുണർത്തുന്ന ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.കടും ചുവപ്പ് പശ്ചാത്തലത്തിൽ ‘ദി റിവഞ്ച്’ എന്ന് രേഖപ്പെടുത്തിയ പോസ്റ്റർ നേരത്തെ തന്നെ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.ബോളിവുഡ് ചരിത്രത്തിൽ പുതിയ റെക്കോർഡുകൾ കുറിച്ചാണ് ധുരന്ധർ മുന്നേറിയത്. ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടി രൂപ ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ ബോളിവുഡ് സിനിമ എന്ന നേട്ടം ഈ ചിത്രം സ്വന്തമാക്കി.ഷാരൂഖ് ഖാൻ ചിത്രം ‘ജവാന്റെ’ 760 കോടി എന്ന റെക്കോർഡാണ് ധുരന്ധർ തിരുത്തിക്കുറിച്ചത്. റിപ്പബ്ലിക് ദിനത്തോടെയാണ് ചിത്രം ഈ നേട്ടത്തിലേക്ക് എത്തിയത്.



