March 29, 2026

മോഹന്‍ലാലിന്റെ വിന്റെജ് ലുക്ക് ജനം ഏറ്റെടുക്കുന്നു

  • February 3, 2026
  • 1 min read

മലയാള സിനിമാപ്രേമികൾ ഏറെക്കാലമായി കാത്തിരുന്ന ആ പഴയ ‘വിന്റേജ്’ ലുക്കിലേക്ക് മോഹൻലാൽ തിരിച്ചെത്തുന്നു. ‘ആറാം തമ്പുരാൻ’ മുതൽ ‘രാവണപ്രഭു’ വരെയുള്ള ചിത്രങ്ങളിലൂടെ ആരാധകരെ ആവേശം കൊള്ളിച്ച ആ മീശപിരിയും തോളിച്ചരിച്ചുള്ള നടത്തവും വീണ്ടും ബിഗ് സ്ക്രീനിൽ കാണാനുള്ള അവസരമൊരുങ്ങുകയാണ്.’ഒടിയൻ’ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിൻ്റെ ലുക്കിൽ വന്ന മാറ്റം സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ചയായിരുന്നു. എന്നാൽ നീണ്ട ഇടവേളയ്ക്ക് ശേഷം താടിയില്ലാതെ, മീശ മാത്രം വെച്ചുള്ള പഴയ ഗാംഭീര്യത്തിലേക്ക് താരം മടങ്ങിയെത്തിയത് ആരാധകർക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.സൂപ്പർഹിറ്റ് ചിത്രം ‘തുടരും’ എന്ന സിനിമയ്ക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് ലാലേട്ടൻ്റെ ഈ മനംമാറ്റം. ‘L366’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിനായി മോഹൻലാൽ പങ്കുവെച്ച ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ ഇന്റർനെറ്റിൽ വൈറലായിക്കഴിഞ്ഞു.കയ്യിൽ പോലീസ് ഷൂസുമായി മീശ പിടിച്ചുനിൽക്കുന്ന ലാലേട്ടൻ്റെ ആ ചിത്രം, സിനിമയൊരു പക്കാ മാസ്സ് എന്റർടൈനറായിരിക്കുമെന്ന സൂചനയാണ് നൽകുന്നത്. “ചുമ്മാ” എന്ന ലളിതമായ ക്യാപ്ഷനോടെ പങ്കുവെച്ച ചിത്രമാണെങ്കിലും സിനിമ ലോകത്ത് അത് ഉണ്ടാക്കിയ ചലനം ചെറുതല്ല.

Leave a Reply

Your email address will not be published. Required fields are marked *