നരവനെയുടെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പാർലമെന്റിൽ വീണ്ടും പുകയുന്നു

മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പാർലമെന്റിൽ വീണ്ടും പുകയുന്നു.എം എം നരവനെയുടെ പുസ്തകവുമായി ബന്ധപ്പെട്ട ലേഖനവുമായി ഇന്നും ലോക്‌സഭയിലെത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.രാഹുല്‍ ലേഖനം സ്പീക്കര്‍ക്ക് നല്‍കി. രാഹുലിനെ ലേഖനം വായിക്കുന്നതില്‍ നിന്ന് ഇന്നും ഭരണപക്ഷം തടഞ്ഞു. ലേഖനത്തെക്കുറിച്ച് ഉള്‍പ്പെടെ സംസാരിക്കാനുള്ള രാഹുലിന് അവസരം നിഷേധിച്ച് സ്പീക്കര്‍ നന്ദി പ്രമേയ ചര്‍ച്ച തുടര്‍ന്നതോടെ പ്രതിപക്ഷ അംഗങ്ങള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി. ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു.കരസേന മുന്‍ മേധാവി എം എം നരവനയുടെ പുസ്തകത്തെക്കറിച്ചുള്ള കാരവാന്‍ മാഗസിനിലെ ലേഖനമാണ് ഇന്നും പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷ പോരിന് വഴിവച്ചത്. ഇന്ത്യന്‍ ഭൂമി ചൈനയ്ക്ക് വിട്ടു കൊടുത്തു എന്നത് ഉള്‍പ്പെടെ ഓര്‍മകുറിപ്പില്‍ കേന്ദ്രത്തിനെതിരെ നിരവധി പരാമര്‍ശങ്ങള്‍ ഉണ്ടെന്ന ‘കാരവന്‍’ മാഗസിനിലെ ലേഖനമാണ് രാഹുല്‍ ഗാന്ധി സ്പീക്കറിന് നല്‍കിയത്.2019 ഡിസംബര്‍ 31 മുതല്‍ 2022 ഏപ്രില്‍ 30 വരെ ഇന്ത്യന്‍ ആര്‍മിയുടെ 28-ാമത് ചീഫ് ഓഫ് ആര്‍മി സ്റ്റാഫായി സേവനമനുഷ്ഠിച്ച ജനറല്‍ നരവനെയുടെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി എന്ന പുസ്തകമാണ് വിവാദങ്ങള്‍ക്ക് വഴിവയ്ക്കുന്നത്.



