February 5, 2026

വനിതകള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

  • February 3, 2026
  • 0 min read

തിരൂരങ്ങാടി നഗരസഭ കുടുംബശ്രീയുമായി ചേര്‍ന്ന് ലക്ഷ്യ ട്രസ്റ്റ് ആഭിമുഖ്യത്തില്‍ പന്ത്രണ്ടാം ഡിവിഷനിലെ സലഫി മസ്ജിദിന്റെ പിറകിലെ കൂരിയാടന്‍ ബില്‍ഡിങ്ങില്‍ വനിതകള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം തുടങ്ങി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. സുജിനി മുളമുക്കില്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുറഹിമാന്‍ ജിഫ്രി. സലീം വടക്കന്‍, റഷീദ് വടക്കന്‍, തയ്യില്‍ ഇമ്പായി. കെ.പി മമ്മുട്ടി, മുസ്ഥഫ ഒള്ളക്കൻ, കൂരിയാടന്‍ മൊഹ്‌യദ്ദീന്‍, കൂരിയാടന്‍ റഷീദ്. യൂസുഫ് കോഴിക്കല്‍, ബുഷ്‌റ ഹാറൂണ്‍, ഉസ്മാന്‍കോടിയാട്ട്. വടക്കന്‍ മൂജീബ്, അഷ്‌റഫ് ആങ്ങാടന്‍, ഉഷടീച്ചര്‍, ലക്ഷ്യ ട്രസ്റ്റ് ചെയര്‍മാന്‍ പ്രദീപ്, ഫായിസ് സംസാരിച്ചു. ഒരു മാസം നീണ്ടു നില്‍ക്കുന്ന കോഴ്‌സില്‍ 120 വനിതകള്‍ ചേര്‍ന്നിട്ടുണ്ട്. ഓരോ മണിക്കൂര്‍ വീതമുള്ള വിവിധ ബാച്ചുകളിലായാണ് ക്ലാസ്.സർട്ടിഫിക്കറ്റ് നൽകും,

Leave a Reply

Your email address will not be published. Required fields are marked *