കോർപ്പറേഷൻ്റെ നടപടി മാതൃകാപരം: കരമന ജയൻ

കോർപ്പറേഷൻ്റെ നടപടി മാതൃകാപരം: കരമന ജയൻ
തിരുവനന്തപുരം: ഫ്ലെക്സ് വച്ചതിലെ പിഴ വിഷയവുമായി ബന്ധപ്പെട്ടുള്ള കോർപ്പറേഷൻ്റെ നടപടി മാതൃകാപരമാണന്നും ഇനി ഇക്കാര്യങ്ങൾ എല്ലാ രാഷ്ട്രിയ പാർട്ടികളും കൂടുതൽ ശ്രദ്ധിക്കുമെന്നും ബിജെപി സിറ്റി ജില്ല അദ്ധ്യക്ഷൻ കരമന ജയൻ പറഞ്ഞു. നഗരത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലെ റോഡ് കെട്ടി മറച്ച് സമരം ചെയ്ത ചരിത്രം ഉണ്ട്. അന്നൊന്നും പോലീസിൻ്റെ ഈ ശുഷ്ക്കാന്തി കണ്ടില്ലന്നും ഇക്കാര്യത്തിലുള്ള പോലീസ് കേസിനെ കുറിച്ച് കരമന ജയൻ പറഞ്ഞു. ബി ജെ പി ഭരിക്കുന്ന കോർപ്പറേഷൻ പരിധിയിൽ ഇനി മാറാത്തത് ഒക്കെ മാറുമെന്ന് എന്നതിനുള്ള തെളിവുകൂടിയാണ് ഇത്തരം നടപടിയെന്നും ഫ്ളക്സുകൾ കോർപ്പറേഷൻ സെക്രട്ടറി അറിയച്ചതിനെ തുടർന്ന് ആ സമയത്ത് തന്നെ മാറ്റിയിട്ട് ഉണ്ടായിരുന്നു എന്നും നിയമ നടപടികൾ അതിൻ്റെ വഴിയ്ക്ക് പോകുമെന്നും കരമന ജയൻ പറഞ്ഞു

