പിസിബിയെ ട്രോളി ഐസ്‌ലൻഡ് ക്രിക്കറ്റ്; ലോകകപ്പിന് മുൻപേ നാണംകെട്ട് പാകിസ്താൻ

ടി20 ലോകകപ്പിൽ നിന്ന് പാകിസ്താൻ പിന്മാറുമെന്ന അഭ്യൂഹങ്ങൾക്കിടെ പരിഹാസവുമായി ഐസ്‌ലൻഡ് ക്രിക്കറ്റ് രംഗത്ത്. പാകിസ്താൻ പിന്മാറുകയാണെങ്കിൽ പകരം കളിക്കാൻ തങ്ങൾ തയ്യാറാണെന്നാണ് ഐസ്‌ലൻഡ് ക്രിക്കറ്റ് ബോർഡ് തമാശരൂപേണ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ബംഗ്ലാദേശ് ടൂർണമെന്റിൽ നിന്ന് നേരത്തെ പിന്മാറിയിരുന്നു. ഇതിന് പിന്നാലെ പാകിസ്താനും പിന്മാറ്റ ഭീഷണി മുഴക്കുന്ന പശ്ചാത്തലത്തിലാണ് ഈ പരിഹാസം.


