March 28, 2026

എറണാകുളം ജനറൽ ആശുപത്രിയിൽ സൗജന്യ എച്ച്.പി.വി വാക്‌സിനേഷൻ യജ്ഞം

  • January 28, 2026
  • 1 min read

എറണാകുളം ജനറൽ ആശുപത്രിയിൽ സൗജന്യ എച്ച്.പി.വി വാക്‌സിനേഷൻ യജ്ഞം ഫെബ്രുവരി നാലിന്

ലോക കാൻസർ ദിനത്തോടനുബന്ധിച്ച്

എറണാകുളം ജനറൽ ആശുപത്രിയിൽ സൗജന്യ എച്ച്.പി.വി വാക്‌സിനേഷൻ യജ്ഞം സംഘടിപ്പിക്കുന്നു. ഫെബ്രുവരി നാലിന് നടക്കുന്ന ക്യാമ്പ് തിരുവനന്തപുരം കിംസ് ഹെൽത്തും എറണാകുളം ജനറൽ ആശുപത്രിയും സംയുക്തമായാണ് നടത്തുന്നത്. എച്ച്.പി.വി അണുബാധ മൂലമുണ്ടാകുന്ന വിവിധതരം കാൻസറുകളെ പ്രതിരോധിക്കുന്നതിനാണ് വാക്‌സിനേഷൻ നൽകുന്നത്. ഗർഭാശയഗള കാൻസർ (Cervical Cancer), സ്‌തീ-പുരുഷ ജനനേന്ദ്രിയ കാൻസറുകൾ, മലദ്വാര കാൻസർ, തൊണ്ടയിലെ കാൻസർ എന്നിവയെ ചെറുക്കാൻ വാക്സിൻ ഫലപ്രദമാണ്. കൂടാതെ, ജനനേന്ദ്രിയ അരിമ്പാറ, വായ, തൊണ്ട, തല, കഴുത്ത് എന്നിവിടങ്ങളിൽ എച്ച്.പി.വി മൂലമുണ്ടാകുന്ന കാൻസറുകൾക്കെതിരെയും വാക്സിൻ മികച്ച സംരക്ഷണം നൽകുന്നു.

ഒമ്പത് മുതൽ 26 വയസ്സുവരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പിലൂടെ പ്രതിരോധ കുത്തിവെപ്പ് എടുക്കാവുന്നതാണ്. വാക്‌സിനേഷനിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ക്യു.ആർ കോഡ് സ്കാൻ ചെയ്ത് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 9961393503, 0484 2886000

Leave a Reply

Your email address will not be published. Required fields are marked *