March 28, 2026

സ്ത്രീധനം – കേന്ദ്ര വിശദികരണം തൃപ്തികരമല്ല, ഫെ: 11 ന് വിശദീകരണം നല്‍കണം ഹൈക്കോടതി

  • January 28, 2026
  • 0 min read

സ്ത്രീധനംസ കേന്ദ്ര വിശദികരണം തൃപ്തികരമല്ല, ഫെ: 11 ന് വിശദീകരണം നല്‍കണം ഹൈക്കോടതി

സ്ത്രീധനം നല്‍കുന്നത് കുറ്റകരമല്ലാതാക്കാന്‍ ശുപാര്‍ശ; വിശദീകരണം നല്‍കാതെ കേന്ദ്രം

സ്ത്രീധനം നല്‍കുന്നത് കുറ്റകരമാക്കുന്ന വ്യവസ്ഥ സ്ത്രീധനനിരോധന നിയമത്തില്‍നിന്ന് ഒഴിവാക്കണമെന്ന ശുപാര്‍ശ കേരള നിയമപരിഷ്‌കരണ കമ്മീഷന്‍ നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

1961ലെ സ്ത്രീധന നിരോധന നിയമത്തിലെ സ്ത്രീധനം നല്‍കുന്നത് കുറ്റമായി കണക്കാക്കുന്ന വകുപ്പുകള്‍ ഇല്ലാതാക്കണമെന്നാണ് കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിട്ടുള്ളത്.

സ്ത്രീധനത്തെ വരനോ വരന്റെ കുടുംബമോ ആവശ്യപ്പെടുന്ന സ്വത്തോ സെക്യൂരിറ്റിയോ ആയി കാണണമെന്നും എന്നാല്‍ ഇതാവശ്യപ്പെടുന്നത് കുറ്റകരമാക്കണമെന്നുമാണ് ശുപാര്‍ശയില്‍ പറയുന്നത്. സ്ത്രീധനം ആവശ്യപ്പെടുന്നവര്‍ക്ക് തടവുശിക്ഷ അടക്കം നല്‍കാനും നിയമ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.

സ്ത്രീധനം നല്‍കുന്നത് കുറ്റമായി കണക്കാക്കുന്ന സ്ത്രീധനനിരോധന നിയമത്തിലെ വകുപ്പ് മൂന്ന് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശിനിയായ ടെല്‍മി ജോളി നല്‍കിയ ഹര്‍ജിയിലാണ് നടപടി. എന്നാല്‍, വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

വിഷയം വീണ്ടും പരിഗണിക്കുന്ന ഫെബ്രുവരി 11നകം ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍, ജസ്റ്റിസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. സ്ത്രീധനം നല്‍കുന്നവരെയും കുറ്റക്കാരായി കണക്കാക്കുന്നതിനാല്‍ സ്ത്രീധനനിരോധന നിയമം കാര്യക്ഷമമായി നടപ്പാക്കാനാകുന്നില്ലെന്നാണ് ഹര്‍ജിക്കാരിയുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *