March 28, 2026

ശമ്പള നിഷേധം:10 ന് ബഹുജന മാർച്ച്; 16ന്

  • January 28, 2026
  • 1 min read

ശമ്പള നിഷേധം:10 ന് ബഹുജന മാർച്ച്; 16ന് രാപ്പകൽ സമരംആർ. ചന്ദ്രശേഖരൻ സമര സമിതി ചെയർമാൻ; കെ.എൻ ഗോപിനാഥ് ജന. കൺവീനർകോഴിക്കോട്: മാധ്യമം-മംഗളം ദിനപത്രങ്ങളിലെ ശമ്പള നിഷേധത്തിനെതിരെ കേന്ദ്ര -സംസ്ഥാന സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെയു൦ മാധ്യമ ജീവനക്കാരുടെയും സമരപ്രഖ്യാപന കൺവെൻഷൻ കോഴിക്കോട്ട് നടന്നു. സി.ഐ.ടി .യു ദേശീയ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു.

മാധ്യമത്തിലെയും മംഗളത്തിലെയും തൊഴിൽ പ്രശ്‌നം അതിഗുരുതരമാണെന്നും മാനേജ്മെൻ്റുകളുടേത് കടുത്ത തൊഴിലാളി വിരുദ്ധസമീപനമാണെന്നും എളമരം കരീം പറഞ്ഞു. മാധ്യമം മാനേജ്മെൻ്റിൻ്റെ ദാസ്യമനോഭാവം അപരിഷ്‌കൃതമാണ്. വായനക്കാരെ ധാർമികത പഠിപ്പിക്കുന്നവർക്ക് സ്വന്തം സ്ഥാപനത്തിൽ മാനവികതയും ധാർമികതയും പുലർത്താൻ ബാധ്യതയില്ലെ എന്ന് അദ്ദേഹം ചോദിച്ചു. നിലവിലുള്ള തൊഴിൽ വ്യവസ്ഥകൾ പാലിച്ച് പ്രശ്‌നപരിഹാരം ഉണ്ടാക്കണം. തൊഴിൽവകുപ്പ് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുമ്പോൾ അനുരഞ്ജന ശ്രമങ്ങളെ മാധ്യമം മാനേജ്മെൻ്റ് പൊളിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തിലും പകപോക്കൽ നടപടിയാണ് മാനേജമെൻ്റെിൻ്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്. കോവിഡ് കാലത്ത് പിടിച്ചുവെച്ച നാല് മാസത്തെ ശമ്പളത്തിന് തുല്യമായ തുക പിരിഞ്ഞു പോയവർക്കുപോലും നൽകുന്നില്ല. മാധ്യമം ഉയർത്തിപ്പിടിക്കുന്ന ധാർമികതക്ക് ഒരു നിലക്കും യോജിക്കാത്ത നടപടിയാണിത്. സ്ഥാപനത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ ജീവനക്കാരുടെ തലയിൽ വെച്ചു കെട്ടാൻ അനുവദിക്കില്ലന്ന് അദ്ദേഹം പറഞ്ഞു. ഈ സമരം വിജയിക്കുംവരെ രാജ്യത്തെ ട്രേഡ്യൂണിയനുകൾ പത്രപ്രവർത്തകർക്കും ജീവനക്കാർക്കുമൊപ്പം ഉറച്ചു നിൽക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എച്ച്. എം. എസ് മുൻ ദേശീയ പ്രസിഡൻ്റ് അഡ്വ. തമ്പാൻ തോമസ് മുഖ്യപ്രഭാഷണം നടത്തി. തൊഴിലാളിക്ക് കൂലി അവകാശമല്ല ഔദാര്യമാണെന്ന പുതിയ കേന്ദ്ര തൊഴിൽ കോഡിൻ്റെ മറവിലാണ് മാധ്യമങ്ങളിലെ തൊഴിലാളി വിരുദ്ധ നടപടികൾ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിഭയാനകമായ സാഹചര്യമാണിത്. മാധ്യമത്തിലെ ജീവനക്കാരുടെ ത്യാഗം കണ്ടില്ലെന്ന് നടിക്കുകയാണ് മാനേജ്മെൻ്റ്. തൊഴിലാളിയെ അപ്രസക്തമാക്കുന്ന കേന്ദ്രത്തിൻ്റേത് തൊഴിൽ കോഡല്ലെന്നും കൊലപാതകമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ രാജ്യത്തെ തൊഴിലാളി വർഗം ഒരുമിച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ എൻ ഗോപിനാഥ് സമരപ്രഖ്യാപനം നടത്തി. സംയുക്തട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കോട്ടയത്ത് മംഗളം പത്രത്തിൻ്റെ ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്നും 16-ന് കോഴിക്കോട് പ്രസ്ക്ലബ് പരിസരത്ത് മാധ്യമത്തിലെ ശമ്പള നിഷേധത്തിനെതിരെ രാപകൽ സമരം നടത്തുമെന്നും കൺവെൻഷൻ പ്രഖ്യാപിച്ചു. സംഘാടക സമിതി ചെയർമാൻ പി. കെ മുകുന്ദൻ അധ്യക്ഷത വഹിച്ചു. എ. ഐ.ടി.യു.സി സംസ്ഥാനജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ, ഐ .എൻ.ടി .യു.സി അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.പി പദ്മനാഭൻ, എസ്.ടി.യു സംസ്ഥാന പ്രസിഡൻ്റ് അഡ്വ. റഹ്മത്തുല്ല, എ. ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി സി.പി മുരളി, കെ.യു. ഡബ്ല്യു.ജെ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, കെ. എൻ.ഇ. എഫ് സംസ്ഥാന പ്രസിഡൻ്റ് വിഎസ് ജോൺസൺ, എൻ.ടി.യു ഐ ദേശീയ നിർവാഹക സമിതി അംഗം കൃഷ്ണമ്മാൾ, എച്ച്.എം.കെ.പി സംസ്ഥാന പ്രസിഡൻ്റ് എ. എസ് രാധാകൃഷ്ണൻ, എൻ.എൽ.സി ജില്ലാ പ്രസിഡൻ്റ് അഡ്വ. ഐ.വി രാജേന്ദ്രൻ, എസ്.ഇ. ഡബ്ല്യു.എ ജില്ലാ സെക്രട്ടറി ഒ.കെ സത്യ, സി. നാരായണൻ, ഐ.എൻ .ടി.യു.സി നേതാവ് അഡ്വ. എം രാജൻ , കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡൻ്റ് ഇ.പി മുഹമ്മദ്, സെക്രട്ടറി പി.കെ സജിത് തുങ്ങിയവർ സംബന്ധിച്ചു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻ്റ് കെ.പി റജി സ്വാഗതവും കെ. എൻ.ഇ.എഫ് ജില്ലാ സെക്രട്ടറി രതീഷ് ചാലിയേടത്ത് നന്ദിയും പറഞ്ഞു.സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തുന്ന പ്രക്ഷോഭത്തിന് സമര സമിതി രൂപവത്കരിച്ചു. എം. കെ രാഘവൻ എം.പി, സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം, എച്ച്.എം.എസ് മുൻ അഖിലേന്ത്യ പ്രസിഡൻ്റും മുതിർന്ന നിയമജ്ഞനുമായ തമ്പാൻ തോമസ് എന്നിവർ രക്ഷാധികാരികളാണ്. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ (ചെയർമാൻ), എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേ​ന്ദ്രൻ (വർക്കിങ് ചെയർമാൻ), സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.എൻ. ഗോപിനാഥ് (ജനറൽ കൺവീനർ), കെ.യു.ഡബ്ല്യു.ജെ സംസ്ഥാന ട്രഷറർ മധുസൂദനൻ കർത്ത (ട്രഷറർ), അഡ്വ. റഹ്മത്തുള്ള(എസ്. ടി. യൂ), പി.പി മുകുന്ദൻ(സിഐടിയു), പി. കെ നാസർ (എഐടിയുസി), സോണിയ ജോർജ്(സേവ), കെ. ചന്ദ്രശേഖരൻ(എൻ എൽ. സി), ടോമി മാത്യു(എച്ച്.എം.എസ്), കവടിയാർ ധർമ്മൻ (കെ.ടി.യു.സി), കൃഷ്ണമ്മാൾ(എൻ. ടി. യു.ഐ), കെ.എസ് രാധാകൃഷ്ണൻ(എച്ച്.എം. കെ.പി), വി.വി രാജേന്ദ്രൻ(എ.ഐ.സി.ടി.യു), അഡ്വ. ശൂരനാട് ചന്ദ്രശേഖരൻ (ജെ. ടി. യൂ. സി), അഡ്വ. ടി.ബി മിനി(ടി.യു.സി.ഐ), കെ. രാജീവൻ (ഐഎൻടിയുസി), ജീവകുമാർ(ഐ.എൻ. എൽ.സി), സി.എൻ ശിവദാസൻ(എച്ച്.എം. കെ.പി), കെ.പി റജി, സുരേഷ് എടപ്പാൾ(കെ.യൂ.ഡബ്ലു. ജെ), വി.എസ് ജോൺസൺ, ജയ്സൺ മാത്യു(കെ.എൻ. ഇ.എഫ്) – (വൈസ് ചെയർ), അഹമ്മദ് കുട്ടി ഉണ്ണികുളം – എസ് ടി. യൂ, അഡ്വ. കെ അനിൽ കുമാർ(സിഐടിയു), ജോൺ വി.ജോസഫ് (എഐടിയുസി), എൻ.പി പദ്മനാഭൻ(ഐഎൻടിയുസി), മാമ്പറ്റ ശ്രീധരൻ(സിഐടിയു), ഇ.ബി സതീഷ്, ഹലീൽ റഹ്മാൻ (എസ്. ടി. യൂ), അഡ്വ. റജി സഖറിയ(സിഐടിയു), വിശ്വകല തങ്കപ്പൻ(എൻ. ടി. യൂ.ഐ), ബിജു ആൻ്റണി(എച്ച്.എം.എസ്), ജോസ് പുത്തൻകാല(കെ. ടി. യു.സി) – കൺവീനർമാർ എന്നിവരാണ് മറ്റു ഭാരവാഹികൾ.

Leave a Reply

Your email address will not be published. Required fields are marked *