വിശ്വകര്‍മ്മ ഐക്യവേദി അവകാശ സംരക്ഷണ ജാഥ 29 മുതല്‍ 4 വരെ
റിപ്പോർട്ട് : ജയേഷ് മലനാട് tv

തിരുവനന്തപുരം വിശ്വകര്‍മ്മ ഐക്യവേദി സംസ്ഥാന അവകാശ സംരക്ഷണ ജാഥ സംഘടിപ്പിക്കുന്നു. ജനുവരി 29 മുതല്‍ ഫെബ്രുവരി നാലു വരെയാണ് ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട് വിശ്വകര്‍മ്മ ക്ഷേത്രത്തില്‍ തുടങ്ങുന്ന ജാഥ തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ മഹാസമ്മേളനത്തോടെ സമാപിക്കും

പരശു വിശ്വകര്‍മ ക്ഷേത്രത്തില്‍ രാവിലെ എട്ടിന് തുടങ്ങുന്ന ജാഥയ്ക്ക് വിശ്വകര്‍മ്മ ക്ഷേത്ര പുരോഹിതന്‍ ജാഥാ ക്യാപ്റ്റന്‍ ഡോക്ടര്‍. ബി രാധാകൃഷ്ണന് പതാക കൈമാറ്ി ആരംഭിക്കും. വിശ്വകര്‍മ്മ ക്ഷേത്ര സമിതി പ്രസിഡണ്ട് എ പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്യും. ഗണേശന്‍ മാവുങ്കല്‍ മുഖ്യപ്രഭാഷണം നടത്തും. ഫെബ്രുവരി 4 ന് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ ജാഥ എത്തിച്ചേരും,

തുടര്‍ന്ന് അംഗങ്ങള്‍ കാല്‍നടയായി കിഴക്കേകോട്ട ഗാന്ധി പാര്‍ക്കില്‍ ഒത്തുചേരും. ഇതോടനുബന്ധിച്ച് വിപുലമായ സമാപന സമ്മേളനവും നടക്കുമെന്ന് ചെയര്‍മാന്‍ ബി രാധാകൃഷ്ണന്‍, ഓര്‍ഗനൈസിംഗ് കണ്‍വീനര്‍ വിഷ്ണു ഹരി, അഡ്വക്കറ്റ് ഷാബു സുകുമാരന്‍, മധു കുമാര്‍ വാഴാട്ടുകോണം, ചന്ദ്രശേഖരന്‍ കഴക്കൂട്ടം , ജയമോഹന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു

