മുരിയാട് സിയോൺ കൂടാരത്തിരുന്നാൾ 30 ന്

തൃശൂർ: ലോകമെമ്പാടുമുള്ള എംപറർ ഇമ്മാനുവൽ ചർച്ച് (സീയോൻ) വിശ്വാസികളുടെ തീർത്ഥാടന കേന്ദ്രമായ തൃശൂർ ജില്ലയിലെ മുരിയാട് സീയോനിലെ പ്രശസ്തമായ കൂടാരതിരുന്നാൾ വിവിധ പരിപാടികളോടെ ഈ മാസം 29, 30 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തിരുന്നാളിന് ഒരുക്കമായി വിവിധ ഭാഷകളിലുള്ള വചന ശുശ്രൂക്ഷകളും ദൈവാരാധനയും മറ്റ് ശുശ്രൂഷകളും18 മുതൽ ആരംഭിച്ചതൊടെ തിരുന്നാളിന് തുടക്കമായി. 29 ന് ബൈബിൾ സംഭവങ്ങളെ ആധാരമാക്കി ഒരുക്കുന്ന ദൃശ്യാവിഷകാരങ്ങൾ, ഡിസ്പ്ലേകൾ, ബാൻറ് വാദ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ മുരിയാട് ഗ്രാമം ചുറ്റി നടത്തുന്ന ഭക്തി നിർഭരവും വർണ്ണാഭവുമായ ഘോഷയാത്ര തിരുന്നാളിന്റെ പ്രധാന പരിപാടികളിലോന്നാണ്. സമാപന ദിനമായ വ്യാഴാഴ്ച രാവിലെ മുതൽ സീയോൻ കാമ്പസിൽ ദിവ്യബലി, വചന ശുശ്രൂഷ, ദൈവാരാധന, കലാപരിപാടികൾ എന്നിവ നടക്കും. കൂടാതെ വിദേശ രാജ്യങ്ങളിൽ നിന്നും രാജ്യത്തിനു അകത്തും പുറത്തുനിന്നുമായി ശുഭ്ര വസ്ത്രങ്ങളണിഞ്ഞു കുടുംബസമേതം തിരുനാളിൽ പങ്കെടുക്കുന്ന വിശ്വാസികൾ തിരുന്നാളിന്റെ പ്രധാന ആകർഷണമാകും. ഈജിപ്തിൻറെ അടിമത്തത്തിൽ നിന്നും വീണ്ടെടുക്കപ്പെട്ട ദൈവജനം വാഗ്ദാന ദേശത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ദൈവത്തോടൊപ്പം കൂടാരങ്ങളിൽ വസിച്ചു എന്നതിൻറെ അനുസ്മരണവും സകല പാപങ്ങളിൽ നിന്നും വീണ്ടെടുക്കപ്പെടുന്ന ദൈവമക്കളും ദൈവവുമായി സംഭവിക്കാനിരിക്കുന്ന പുന:സംഗമത്തിൻറേയും സഹവാസത്തിൻറേയും മുന്നാസ്വാദനമാണ് സിയോൻ കൂടാര തിരുന്നാളെന്നാണ് സഭ അംഗങ്ങൾ വിശ്വസിക്കുന്നതെന്നും ബ്ര. തോമസ് േ ജോസഫ്, ട്രസ്റ്റി എൽദോ കെ. മാത്യു, ഡോ. ജോസഫ് വില്ലി എന്നിവർ പറഞ്ഞു.

