ഗോൾഡ് മെഡൽ ജേതാവിന് സ്വീകരണം നൽകി

ഗോൾഡ് മെഡൽ ജേതാവിന് വാർഡ് മെമ്പർ സ്വീകരണം നൽകി
പേരാമ്പ്ര : ഗോള്‍ഡ്മെഡല്‍ ജേതാവ് അലന്‍ റബ റോസിന് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. നേപ്പാളില്‍ വെച്ച് നടന്ന സൗത്ത് ഏഷ്യന്‍ കോമ്പാറ്റ് ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഗോള്‍ഡ്മെഡല്‍ നേടിയ ചെറുവണ്ണൂര്‍ സ്വദേശിനിയായ ഒതയോത്ത് മുഹമ്മദ് സാജിത ദമ്പതികളുടെ മകള്‍ അലന്‍ റബ റോസിന് ചെറുവണ്ണുര്‍ പഞ്ചായത്ത് പതിനാറാം വാര്‍ഡ് മെമ്പര്‍ സനില തയ്യുളതില്‍ കൊയിലാണ്ടി റയില്‍ വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. നരേഷ് കെ ടി,പ്രേമന്‍ പി സി,അരുണ്‍രാജ് പിയം,മനോജ് എന്‍,മനു ശ്രീപുരം,അജേഷ് കെ കെ മിനി കെ,രശ്മി ടി വി ,ലിനീഷ് കെ കെ,ദിഷാദ് എം എന്നിവര്‍ സ്വീകരണപരിപാടിയില്‍ പങ്കെടുത്തു.

